Tuesday, July 02, 2019 Last Updated 37 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 02.59 PM

ഷാവോമി എംഐ 9ടി പുറത്തിറക്കി

xiaomi mi 9t launched at european market

യൂറോപ്യന്‍ വിപണിയില്‍ ഷാവോമി എംഐ 9ടി പുറത്തിറക്കി. റെഡ്മി കെ20 എന്ന പേരില്‍ ചൈനയില്‍ അവതരിപ്പിച്ച സ്മാര്‍ട്ഫോണ്‍ പുനര്‍നാമകരണം ചെയ്തതാണ് എംഐ 9ടി. റെഡ്മി കെ20 എന്ന പേരില്‍ തന്നെയാവും ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഷാവോമി റെഡ്മി കെ 20 താമസിയാതെ ഇന്ത്യയിലെത്തുമെന്ന് ഷാവോമി ഇന്ത്യ എംഡി മനു ജെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എംഐ 9 ടിയുടെ പ്രധാന സവിശേഷത പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ്. ശക്തിയേറിയ പ്രൊസസറും ട്രിപ്പിള്‍ റിയര്‍ ക്യാമറകളും ഫോണിനുണ്ട്.
പിന്‍ക്യാമറയില്‍ മൂന്ന് സെന്‍സറുകളാണുള്ളത്. 48 മെഗാപിക്സല്‍, എട്ട് മെഗാപിക്സല്‍, 13 മെഗാപിക്സല്‍ എന്നിവയാണവ. പോപ്പ് അപ്പ് ക്യാമറയായി സ്ഥാപിച്ചിട്ടുള്ള സെല്‍ഫി ക്യാമറയില്‍ 20 മെഗാപിക്സല്‍ സെന്‍സറാണുള്ളത്. എംഐ 9ടിയുടെ പിന്‍ഭാഗത്തും മുന്നിലും ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണമുണ്ടാവും.

അമേലെഡ് ഡിസ്പ്ലേയും ശക്തിയേറിയ ബാറ്ററിയും ഫോണിനെ മികച്ചതാക്കുന്നു. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഫോണില്‍ നല്‍കിയിരിക്കുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആറ് ജിബി റാം ശേഷിയുണ്ട്. 64 ജിബി, 128 ജിബി സ്റ്റോറേജ് പതിപ്പുകള്‍ ഫോണിനുണ്ടാവും. ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 91.9 ശതമാനം ആണ്. ഗ്രേഡിയന്റ് നിറങ്ങളിലുള്ള ബാക്ക് പാനലുമായാണ് ഫോണ്‍ എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW