Monday, June 24, 2019 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 12.27 PM

കെവിന്‍ വധം 'ഒരു ദുരഭിമാനക്കൊല' എന്ന പേരില്‍ സിനിമയാകുന്നു

uploads/news/2019/06/314831/kevin-murder.jpg

കോഴിക്കോട് : കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസ് സിനിമയാകുന്നു. 'ഒരു ദുരഭിമാനക്കൊല' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ഇന്നലെ കോട്ടയം പ്രസ്ബിക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു. മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്‍സ്‌പെയര്‍ സിനിമാ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണു നിര്‍മിക്കുന്നത്. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണു ചിത്രീകരണം നടക്കുക.

ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറീസ് ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികാ മോഹന്‍, സബിത തുടങ്ങിയവരും ചിത്ത്രില്‍ അഭിനയിക്കുന്നു.

അശോകന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകത കൂടി ഒരു ദുരഭിമാനക്കൊലയ്ക്കുണ്ട്. ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവര്‍ ആലപിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW