Wednesday, June 26, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 07.44 PM

'കേരളം പിടിക്കാതെ തൃപ്തനാകില്ല': അമിത്ഷാ

 Amit shah , BJP

ന്യൂഡല്‍ഹി: കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താന്‍ തൃപ്തനാവുകയില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി നേതൃയോഗത്തില്‍ലാണ് അമിത് ഷായുടെ പരാമര്‍ശം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും കേരളത്തിലും ബംഗാളിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ പാര്‍ട്ടി ഉന്നതിയിലെത്തിയില്ലെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ അമിത് ഷാ പറഞ്ഞു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്നും പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ എല്ലായിടത്തും ബി.ജെ.പി അംഗങ്ങളെത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

2019 അവസാനിക്കുന്നതു വരെ ബി.ജെ.പിയില്‍ നേതൃത്വമാറ്റം ഉണ്ടാകില്ലെന്നും അടുത്ത വര്‍ഷം മാത്രമെ അധ്യക്ഷനെ തെരഞ്ഞെടുക്കുകയുള്ളൂ എന്നും യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിനിടയില്‍ വരുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്് അമിത് ഷായ്ക്ക് കീഴിലായിരിക്കും ബി.ജെ.പി നേരിടുക.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW