Monday, July 01, 2019 Last Updated 31 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 05.38 PM

2500 വര്‍ഷം മുമ്പേ മനുഷ്യന്‍ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവുകള്‍ പുറത്ത്: ലഭിച്ചത് കല്ലറയില്‍ നിന്ന്!

Cannabis

ആയിരക്കണക്കിന് വര്‍ഷം മുന്‍പ് തന്നെ കഞ്ചാവ് ചെടികള്‍ ഭൂമിയില്‍ ഉണ്ടായിരുന്നെങ്കിലും ഇത് മനുഷ്യന്‍ ഉപയോഗിച്ചിരുന്നുവെന്നതിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മനുഷ്യന്‍ കഞ്ചാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഉപയോഗിച്ചിരുന്നുവെന്ന തെളിവാണ് ചൈനയിലെ ഒരു കല്ലറയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. 2500 വര്‍ഷം പഴക്കമുള്ള കല്ലറയില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചിരിക്കുന്നത്.

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാമിര്‍ പര്‍വത നിരകള്‍ക്കിടയില്‍ നിന്നാണ് 2500 വര്‍ഷം പഴക്കമുള്ള ഈ ശവകുടീരം കണ്ടെത്തിയത്. തിങ്കളാഴ്ച പുറത്തിറങ്ങിയ സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിലാണ് ഇതേ കുറിച്ചുള്ള വിവരങ്ങളുള്ളത്. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ നികോളെ ബൊയിവിനാണ് ഇതേ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലേഖനത്തില്‍ പറയുന്നത് പ്രകാരം, ശവകുടീരത്തില്‍ നിന്ന് ലഭ്യമായ തടികഷ്ണങ്ങളും, കല്ലുകളും ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ പരിശോധിച്ചുവെന്നും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് അക്കാലത്ത് കഞ്ചാവ് യഥേഷ്ടം ഉപയോഗിച്ചിരുന്നവെന്നുമാണ് കണ്ടെത്തിയത്. പൈപ്പ് സംവിധാനങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ചൂടുള്ള കല്‍ക്കരി, തടി, കല്ല് എന്നിവകളില്‍ കഞ്ചാവ് പുരട്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും നികോളെ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW