Tuesday, July 02, 2019 Last Updated 10 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 04.04 PM

ചന്ദ്രനെ തൊടാന്‍ ഇന്ത്യ റെഡി,ഇസ്രോ തിയതി കുറിച്ചു: ചന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈ 15 ന്

Chandrayaan-2, ISRO

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം ജൂലൈ 15 ന്. ചന്ദ്രയാന്‍-2 ജൂലൈ 15ന് പുലര്‍ച്ചെ 2.51 ന് വിക്ഷേപിക്കുമെന്ന് ഇസ്രോ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ജൂലൈ അഞ്ചിന് വിക്ഷേപിക്കുന്ന പേടകം സെപ്റ്റംബര്‍ അഞ്ചിന് ചന്ദ്രോപരിതലത്തില്‍ തൊടുന്ന വിധമാണ്ദൗത്യം ക്രമീകരിച്ചിരിക്കുന്നതെന്ന് ​​ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വ്യക്തമാക്കി.

ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ രാവിലെ പുറത്തുവിട്ടിരുന്നു. ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് 3.8 ടണ്‍ ഭാരമുള്ള സാറ്റലൈറ്റിലുള്ളത്. വിക്രം എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. പ്രഗ്യാന്‍ എന്നാണ് റോവറിന്റെ പേര്. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ വഹിക്കുന്നത്. 10 വര്‍ഷം മുന്‍പായിരുന്നു ചന്ദ്രയാന്‍ 2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്. 603 കോടിയാണ് ചന്ദ്രയാന്‍ ദൗത്യ നിര്‍മ്മാണ ചിലവ്.

കഴിഞ്ഞ മേയില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ദൗത്യം നീട്ടുകയായിരുന്നു.

Ads by Google
Wednesday 12 Jun 2019 04.04 PM
Ads by Google
Loading...
TRENDING NOW