Wednesday, July 10, 2019 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 04.09 PM

യോഗിക്കെതിരായ പോസ്റ്റ്: മാധ്യമപ്രവര്‍ത്തകന്‍ ഇന്ന് ജയില്‍ മോചിതനാകും

മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Prashant Kanojia

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തിപരമായ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ഇന്ന് ജയില്‍ മോചിതനാകും. മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും രണ്ട് രണ്ടു പേരുടെ ബോണ്ടിലുമാണ് ജാമ്യം. വൈകിട്ടോടെ ഗോഷയ്ന്‍ഗഞ്ചിലെ ജയിലില്‍ നിന്നും പുറത്തുകടക്കാനാവുമെന്നാണ് കരുതുന്നത്. മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് പൗരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

യോഗിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും അക്കാര്യം യോഗിയെ അറിയിച്ചിട്ടുണ്ടെന്നും ഒരു യുവതി പറയുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചതിനായിരുന്നു പ്രശാന്തിനെ അറസ്റ്റു ചെയ്തത്. ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനെ 14 ദിവസം റിമാന്‍ഡ് ചെയ്ത നടപടിയെയും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW