Sunday, June 30, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 08.16 AM

പത്ത് ഇയര്‍ ചലഞ്ച് ഒക്കെ മമ്മൂട്ടിയുടെ മുമ്പില് വെറും ഭംഗി വാക്കുകള്‍; മാമാങ്കത്തിലെ ലുക്ക് കണ്ട് അന്തംവിട്ട് ആരാധകര്‍

mamankam movie

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ച് മമ്മൂട്ടി നായകനായി പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങിയത് മുതല്‍ മമ്മൂട്ടിയുടെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ചിത്രത്തിലെ മെഗാസ്റ്റാറിന്റെ ലുക്കും പുറത്തു വന്നു. ഇതോടെ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ ഓര്‍മ്മിപ്പിക്കുന്ന ലുക്കാണ് പോസ്റ്ററില്‍ മമ്മൂട്ടിയുടേതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഹരിഹരന്‍ സംവിധാനം ചെയ്ത വടക്കന്‍ വീരഗാഥ 1989-ലാണ് പുറത്തിറങ്ങിയത്. ചതിയന്‍ ചന്തു ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ്. തുടര്‍ന്ന് മമ്മൂട്ടി ചരിത്ര പുരുഷനായി എത്തിയത് 2009-ല്‍ പഴശ്ശിരാജയില്‍ ആയിരുന്നു. ഈ ചിത്രവും ഹരിഹരന്റേതായിരുന്നു. ഇതിന് ശേഷം 2019-ല്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലൂടെ വീണ്ടും ഒരു ചരിത്ര പുരുഷനായി മമ്മൂട്ടിയെത്തുമ്പോള്‍ ആരാധകര്‍ക്ക് പറയാന്‍ ഒറ്റ കാര്യമാത്രമാണുള്ളത്. മമ്മൂട്ടിയുടെ ലുക്കും ഗെറ്റപ്പും തന്നെ.

വടക്കന്‍ വീരഗാഥ ഇറങ്ങി മുപ്പത് വര്‍ഷക്ക് ശേഷവും താരത്തിന് ഒരു മാറ്റവും ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 67വയസ്സിലും യൗവനം കാക്കുന്ന താരത്തിന്റെ മുന്‍പില്‍ നാളുകള്‍ക്ക് മുന്‍പ് ആഘോഷമാക്കിയ 10 ഇയര്‍ ചലഞ്ച് പോലും തോറ്റു പോയിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിങ്ങനെ വന്‍ താരനിരയാണ് മാമാങ്കത്തില്‍ അണിനിരക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW