Wednesday, June 19, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 07.37 PM

സൂര്യവംശ: ദ് എറ്റേര്‍ണല്‍ ലൗ സ്‌റ്റോറി; ബാഹുബലിയെ വെല്ലുന്ന വിവാഹ വീഡിയോ

uploads/news/2019/06/314136/wedding video.jpg

സിനിമയെ വെല്ലുന്ന ദൃശ്യങ്ങളുമായി ഒരു വിവാഹ വീഡിയോ. രമ്യയുടേയും എബിന്റെയും വിവാഹ വീഡിയോ ആണ് ഇത്. പുരാതന ഇന്ത്യയില്‍ നിലനിന്നിരുന്ന സൂര്യവംശത്തിന്റെ കഥകളില്‍ ഒന്നാണ് വീഡിയോയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ താമരയും സൂര്യനും തമ്മിലുള്ള പ്രണയം എബിനും രമ്യയുമായി ചേര്‍ത്തുവെച്ച് സൂര്യവംശ: ദ് എറ്റേര്‍ണല്‍ ലൗ സ്‌റ്റോറി എന്ന വിവാഹ വീഡിയോ തയ്യാറാക്കിയത്.

രാത്രിയുടെ ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന താമര. ഇവളെ സ്വന്ത്രയാക്കി കൊണ്ടുപോകാന്‍ എത്തുന്ന സൂര്യന്‍. ഓരോ രാത്രിയിലും തന്നെ രക്ഷിക്കാന്‍ വരുന്ന സൂര്യനെ കാത്തിരിക്കുന്ന താമര. ഒടുവില്‍ രാത്രിയില്‍നിന്നും അവളെ രക്ഷിച്ച് സൂര്യന്‍ അവളെ സ്വന്തന്ത്രയാക്കി. ഒടുവില്‍ സൂര്യനും താമരയും ഒന്നു ചേരും. ഇതാണ് വീഡിയോയുടെ ഹൈലൈറ്റ്. ബാഹുബലി എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കും വിധത്തിലാണ് ഈ വീഡിയോയുടെ അവതരണം.

രാത്രിയുടെ ബന്ധനത്തില്‍ കഴിയുന്ന നായികയെ രക്ഷിക്കാന്‍ കുതിരപ്പുറത്ത് വരുന്ന നായകന്‍. വണങ്ങി നില്‍ക്കുന്ന പടയാളികള്‍, കൂടെ നര്‍ത്തകിമാര്‍. ഒരു സിനിമയ്ക്ക് വേണ്ട എല്ലാം ഈ മൂന്ന് മിനിറ്റ് വീഡിയോയില്‍ കാണാം. പ്രൗഢഗംഭീരമായ വിവാഹ വേദിയും, സ്വീകരണവുമെല്ലാം വീഡിയോയില്‍ വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. രിറ്റസ് വെഡ്ഡിങ് പ്ലാനറാണ് വിഡിയോ പങ്കുവച്ചത്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW