Tuesday, June 25, 2019 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.48 PM

'ലിനി' എന്നത് നന്മയുടെ പേരാകുന്നു....; ഇതാ, മറ്റൊരു ലിനി...; ട്രാക്കിന് കുറുകേ തെങ്ങ് കടപുഴകി വീണത് അറിയിക്കാന്‍ പെരുമഴയത്ത് ഓടി നൂറുകണക്കിന് ജീവനുകള്‍ രക്ഷിച്ച ട്രാക്ക് വുമണ്‍ പി.ലിനി

uploads/news/2019/06/314112/train.jpg

നിപയെന്ന് മാരക വിപത്തില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ വെടിഞ്ഞ ലിനിയെന്ന മാലാഖയെ നമുക്ക് അറിയാം. ഇതാ മറ്റൊരു ലിനി മാലാഖ... നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ഒരു ലിനി.

റെയില്‍വേ ട്രാക്കിന് കുറുകേ തെങ്ങ് കടപുഴകി വീണ വിവരം അറിയിക്കാന്‍ ട്രാക്ക് വുമണ്‍ പി.ലിനി മഴയത്ത് നടത്തിയ ഓട്ടമാണ് നൂറുകണക്കിന് ജീവനുകള്‍ രക്ഷിച്ചത്.

സംഭവം ഇങ്ങനെ:

തൃശ്ശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ദിവാന്‍ജിമൂല മേല്‍പാലത്തിന് സമീപത്ത് ഇന്നലെ വൈകിട്ട് 3.45 നാണ് കനത്ത മഴയില്‍ തെങ്ങ് കടപുഴകി വീണത്. സമീപത്ത് എഞ്ചിനീയറിങ് വിഭാഗത്തിന്റെ വിശ്രമമുറിയില്‍ ഇരിക്കുകയായിരുന്നു ട്രാക്ക് വുമണ്‍ പാലക്കാട് നല്ലേപ്പിള്ളി പുത്തന്‍വീട്ടില്‍ ലിനി. സ്‌ഫോടനം പോലുള്ള ശബ്ദവും ഒപ്പം തീയും പുകയും കണ്ട് ലിനി ഉടന്‍ തന്നെ സ്‌റ്റേഷനിലേയ്ക്ക് ട്രാക്കിലൂടെ മഴ നനഞ്ഞ് ഓടി. കുര്‍ള എക്‌സ്പ്രസ് തൃശ്ശൂര്‍ സ്‌റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ നില്‍ക്കവേയായിരുന്നു. സ്‌റ്റേഷന്‍ മാനേജര്‍ ജയകുമാറും സംഘവും ഉടന്‍ ട്രെയിന്‍ പിടിച്ചിടാന്‍ നിര്‍ദേശം നല്‍കിയ ശേഷം പൂങ്കുന്നം സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.

പൂങ്കുന്നത്ത് സ്‌റ്റോപ്പ് ഇല്ലാത്ത ബംഗുളൂരു എറണാകുളം ഇന്റര്‍സിറ്റി പൂങ്കുന്നത്തേക്ക് അടുക്കുന്ന സമയം. ഉടന്‍ ലോക്കോ പൈലറ്റിന് നിര്‍ദേശം നല്‍കി വണ്ടി നിര്‍ത്തിച്ചു. ഇരു ട്രാക്കുകള്‍ക്കും കുറുകെയാണ് തെങ് വീണത്. വൈദ്യുത കമ്പികള്‍ പൊട്ടുകയും ചെയ്തിരുന്നു. അഗ്നിരക്ഷാസേനയെത്തി തെങ്ങ് വെട്ടിമാറ്റി. ഒരു മണിക്കൂര്‍ ട്രാക്കില്‍ കിടന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് 4.55 ന് തൃശ്ശൂരിലേയ്ക്ക് നിങ്ങി. 5.25 ന് ആണ് എറണാകുളം ദിശയിലേയ്ക്കുള്ള ഗതാഗതം പുനരാരംഭിക്കാനായത്. 6.25 ന് ഷൊര്‍ണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള വണ്ടികളും പുനരാരംഭിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW