Thursday, June 27, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 11 Jun 2019 01.41 PM

സൗദിയിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ട മലയാളി ബാലികയുടെ മൃതദേഹം ജുബൈലിൽ കബറടക്കി

uploads/news/2019/06/314095/Gulf110619a.jpg

ദമ്മാം :സൗദി -യു.എ.ഇ അതിർത്തിയിലുള്ള സാൽവാക്ക് സമീപം ജൂൺ 8 -ന് ഉണ്ടായ കാറപകടത്തിൽ മരണപ്പെട്ട തൃശൂർ സ്വദേശിനിയുടെ മൃതദേഹം ജുബൈലിൽ കബറടക്കി. ചേലക്കര കിള്ളിമംഗലം കിഴക്കെപുറത്തു വീട്ടിൽ സയ്യിദ് ഷഫീഖ് തങ്ങളുടെയും അഫീഫ ബീവിയുടെയും ഏക മകളായ രണ്ടര വയസ്സുകാരി ഫാത്തിമ ശുഹദായാണ് മരണമടഞ്ഞത് .

ജുബൈലിലെ ഉമർ ബിൻ അബ്ദുൽ അസീസ് പള്ളിയിലെ മയ്യിത്ത് നമസ്കാര ശേഷം ജുബൈൽ കബറിസ്ഥാനിൽ കബറടക്കി. ജുബൈൽ മലയാളി സമൂഹത്തിലെ നിരവധിപേർ ചടങ്ങുകളിൽ പങ്കെടുത്തു.

അപകടം നടന്ന സമയം മുതൽ സൗദിയിലെയും ഇന്ത്യൻ എംബസ്സിയിലെയും എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി മയ്യിത്ത് ജുബൈലിൽ കൊണ്ടുവരാനും കബറടക്കത്തിനുള്ള നടപടി ക്രമങ്ങൾക്കും ജുബൈലിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരും കെഎംസിസി നേതാക്കളുമായ ഷിബു കവലയിൽ ഉസ്മാൻ ഒട്ടുമ്മൽ എന്നിവർ രംഗത്തുണ്ടായിരുന്നു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 11 Jun 2019 01.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW