Sunday, June 30, 2019 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 04.07 PM

'നക്ഷത്ര പാദ ദോഷ' -ചിന്തനം ജ്യോതിഷത്തില്‍

'' പൂയം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടിക്ക് തന്നെ (തന്‍കാല്‍) ദോഷം. രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷപ്രദമാകയാല്‍ അമ്മയ്ക്കും, മൂന്നാംപാദ ജനനത്തില്‍ അച്ഛനും നാലാംപാദ ജനനം കൊണ്ട് കുട്ടിയുടെ അമ്മാവനും ദോഷം സംഭവിക്കാം. ''
uploads/news/2019/06/313840/joythi100619.jpg

ജ്യോതിശാസ്ത്രത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ നാം ഈ പ്രപഞ്ച സത്യത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കേണ്ടതായി വരും. ഈ പ്രപഞ്ചവും അതില്‍ അധിവസിക്കുന്ന ലക്ഷോപലക്ഷം ജീവജാലങ്ങളും ഉണ്ടായി- നിലനിന്ന്-നശിക്കുന്ന പ്രവണതയ്ക്ക് അടിസ്ഥാനമായിട്ടുള്ള തത്ത്വം എന്ത്? പ്രത്യക്ഷത്തില്‍ നമ്മുടെ മാംസ ചക്ഷുസ്സുകള്‍ക്ക് കാണാന്‍ കഴിയുന്ന സൂര്യ ചന്ദ്രന്മാര്‍ക്കുപരി; ഈ ബ്രഹ്മാണ്ഡങ്ങളില്‍ സ്ഥിതി ചെയ്യുന്ന മറ്റു ഗ്രഹങ്ങള്‍ അവരുടെ സ്ഥിതിഗതികള്‍, അവയുടെ സ്വാധീന വലയത്തില്‍പ്പെട്ടു ഭൂമിയില്‍ അധിവസിക്കുന്ന ജീവജാലങ്ങളില്‍ എല്ലാം അതി സൂക്ഷ്മമായി അന്തര്‍ലീനമായി പ്രവഹിക്കുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ സുഖാനുഭവങ്ങളായും മറ്റു ചിലപ്പോള്‍ ദുഃഖാനുഭവങ്ങളായും, രോഗദുരിതങ്ങളായും അനുഭവിച്ചുവരുന്നതായി
കാണുന്നു.

അതനുസരിച്ച് ഒരു കുട്ടിയുടെ ജനനസമയമോ, അല്ലെങ്കില്‍ മറ്റേതൊരു കര്‍മ്മം തന്നെയോ ആരംഭിക്കുന്ന സമയം- ഇപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനം, സ്ഥിതി അനുസരിച്ച് ശുഭാശുഭങ്ങളെ മനസ്സിലാക്കിത്തരുന്ന ശാസ്ത്രമാണ് ജ്യോതിഷശാസ്ത്രം.

നക്ഷത്ര ഗുണദോഷങ്ങള്‍ പൊതുവേ ചിന്തിക്കുമ്പോള്‍ നമുക്ക് ഇഷ്ടാനിഷ്ടസ്ഥാനങ്ങളിലുള്ള സ്ഥിതിയനുസരിച്ച് ഗുണമോ, ദോഷങ്ങളോ നല്‍കാം. ജനനസമയത്തെ ഗ്രഹസ്ഥിതിയും പരസ്പര ദൃഷ്ടി, സ്ഥാനസ്ഥിതിയും നോക്കി ശുഭാശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നതായി കാണാം.

ഒരു ദിവസത്തിന്റെ ആകെ നാഴികയാണ് ഒരു നക്ഷത്രത്തിന് നമ്മള്‍ 60-നാഴികയായി കല്പിച്ചിട്ടുള്ളത്. ആയതിന്റെ നാലില്‍ ഒന്ന് നാഴികയെ, കാല്‍പാദമെന്നും, പിന്നീടുള്ള കാല്‍പാദത്തെ അരപാദമെന്നും, തുടര്‍ന്നുള്ളതിനെ മുക്കാല്‍പാദമെന്നും, അത് കഴിഞ്ഞുള്ളതിനെ അറുപതു നാഴികയെന്നും കണക്കാക്കപ്പെടുന്നു.

ആകെയുള്ള 27 നക്ഷത്രങ്ങളില്‍ ചില നക്ഷത്രങ്ങളുടെ പ്രത്യേക സ്ഥാനങ്ങളില്‍ ജനിച്ചാല്‍ പല ദോഷഫലങ്ങളും ആ ജന്മസമയത്തെ ഫലങ്ങളായി അനുഭവിക്കേണ്ടതായി വരും.

ഉദാ: പൂയം-പൂരാടം- അത്തം നക്ഷത്രങ്ങളുടെ ഏതു പാദങ്ങളില്‍ ജനിച്ചാലും ആയുര്‍ദോഷം കാണാന്‍ കഴിയും. ഈ വക നക്ഷത്രങ്ങളെ കാല്‍ദോഷപ്രദമെന്നും കൂര്‍ദോഷ നക്ഷത്രമെന്നും കണക്കാക്കിവരുന്നു.

പൂയം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ഒരു കുട്ടി ജനിച്ചാല്‍ ആ കുട്ടിക്ക് തന്നെ (തന്‍കാല്‍) ദോഷം. രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്ക് ദോഷപ്രദമാകയാല്‍ അമ്മയ്ക്കും, മൂന്നാംപാദ ജനനത്തില്‍ അച്ഛനും നാലാംപാദ ജനനം കൊണ്ട് കുട്ടിയുടെ അമ്മാവനും ദോഷം സംഭവിക്കാം.

പൂരാടം: നക്ഷത്രത്തിന്റെ പാദദോഷസ്ഥിതി ചിന്തിക്കുമ്പോള്‍ ഒന്നാം പാദദോഷംകൊണ്ട് കുട്ടിയുടെ മാതാവിനും, രണ്ടാം പാദത്തിന് അച്ഛനും മൂന്നാംപാദം കൊണ്ട് അമ്മാവനും നാലാംപാദംകൊണ്ട് ജാതകന് തന്നെയും ദോഷം സംഭവിക്കും.

അത്തം: നക്ഷത്രപാദം ചിന്തിക്കുമ്പോള്‍ ഒന്നാം പാദംകൊണ്ട് പിതാവിനും, രണ്ടാംപാദം അമ്മാവനും, മൂന്നാംപാദംകൊണ്ട് ജന്മകര്‍ത്താവിനും അവസാന പാദ ജനനം കൊണ്ട് മാതാവിനും ദോഷം ചെയ്യും. ഇനി കാലില്‍ കാല് വന്നാലുള്ള ദോഷത്തെപ്പറ്റി ചിന്തിക്കാം. അങ്ങനെ വന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ജ്യോതിഷ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

എങ്ങനെയെന്ന് പരിശോധിക്കാം


പൂയത്തിന്റെ ആദ്യത്തെ പാദത്തിന്റെ ആദ്യ പതിനഞ്ചു നാഴികയുടെ ആദ്യ മൂന്നേമുക്കാല്‍ നാഴിക സമയത്തിനുള്ളില്‍ ഒരു കുട്ടി ജനിച്ചാല്‍ ആ ജാതകന് തന്നെ ദോഷം സംഭവിക്കാം. അത് തന്‍കാല് ദോഷത്തില്‍പ്പെടും.

അത് ആ തന്‍കാലിന്റെ അംശക്കാലിലുള്ള മുന്‍ പറഞ്ഞ സമയത്ത് ജനനമെങ്കില്‍ ദോഷഫലം നിശ്ചയമായും സംഭവിക്കും. ഇത്തരത്തില്‍ മറ്റുദോഷങ്ങള്‍ വരുത്തുന്ന അശ്വതി- മകം- മൂലം-ആയില്യം കേട്ട-രേവതി-നക്ഷത്രപാദ ദോഷങ്ങളും അനുഭവിക്കേണ്ടതായി വരുന്നു.

എന്‍. സേതുരാജ്
ജ്യോതിഷാചാര്യ, മൊ: 9400623956

Ads by Google
Monday 10 Jun 2019 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW