Thursday, June 20, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 12.46 PM

'തിരികെ വീട്ടിലേക്ക് പോകാനുള്ള സമയമായി' തന്റെ അവസാന ചിത്രവും പങ്കുവെച്ച് റോഷ്‌നി യാത്രയായി...

Indian model, Dubai bus crash

ദുബായ്: ഇന്ത്യന്‍ മോഡലും സമൂഹിക മാധ്യമത്തിലെ നിറസാന്നിധ്യമായ റോഷ്‌നി മൂല്‍ചന്ദാനി(22) മസ്‌കറ്റില്‍ നിന്നെടുത്ത അവസാന ചിത്രത്തിനൊപ്പം കുറിച്ചത് 'തിരികെ വീട്ടിലേക്ക് പോകാനുള്ള സമയമായി' എന്നായിരുന്നു. വീട്ടിലേക്ക് തിരികെ പോകുന്ന ആ യാത്രയില്‍ ദുബായിയെ നടുക്കിയ ബസ്സപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 17 പേരില്‍ ഒരാള്‍ റോഷ്‌നിയായിരുന്നു.

ദുബായ്‌ലെ ജബല്‍ അലി ഹിന്ദു ശ്മശാനത്തില്‍ ശനിയാഴ്ച വൈകിട്ട് റോഷ്‌നിയുടെ മൃതദേഹം സംസ്‌കരിച്ചു. നാട്ടില്‍ നിന്നു പിതാവും സഹോദരനും എത്തിയാണ് റോഷ്‌നിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്. ദുബായിലെ ആഡംബര ഹോട്ടയാല പാം ജുമരിയയിലെ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്യുകയായിരുന്നു റോഷ്‌നി.

രാജസ്ഥാന്‍ സ്വദേശിയായ റോഷ്‌നിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ദുബായി. ചെറിയ പെരുനാള്‍ അവധി ആഘോഷിക്കാന്‍ ബന്ധുവിനൊപ്പം സലാലയിലേക്ക് പോയി തിരികെ വരു വരുന്ന വഴിയ്ക്കാണ് അപകടം ഉണ്ടായത്.

ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്‌നി പങ്കെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 53,000ല്‍ അധികം ഫോളോവേഴ്‌സും ഉണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി നിരവധിപ്പേരാണ് റോഷ്‌നിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

Ads by Google
Monday 10 Jun 2019 12.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW