Sunday, June 23, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 11.29 AM

പിണറായി സര്‍ക്കാര്‍ വന്ന ശേഷം കേരളത്തില്‍ 15കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് സ്ഥിരീകരിച്ച് കൃഷി മന്ത്രി

Farmer suicide,  Kerala , V S sunil kumar

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വന്നശേഷം കേരളത്തില്‍ 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്നുവെന്ന് സ്ഥിരീകരിച്ച് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷകര്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ഷക ആത്മഹത്യ കൂടുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ നിന്നുള്ള എം.എല്‍.എയായ ഐ.സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളൊക്കെ വെറും വാക്കായി മാറുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം സഭയിലുയര്‍ത്തിയത്.

ഇതിനു മറുപടി നല്‍കുകയായിരുന്നു കൃഷി മന്ത്രി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 15 കര്‍ഷകാരണ് ആത്മഹത്യ ചെയ്തതെന്നാണ് മന്ത്രി അറിയിച്ചത്. കര്‍ഷകര്‍ക്കുവേണ്ട സഹായങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ക്കു പുറമെ വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടെ മറ്റു വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സര്‍ക്കാര്‍ അത് നടപ്പാക്കി വരുന്നുണ്ടെന്നും കൃഷി മന്ത്രി സഭയില്‍ ഉറപ്പു നല്‍കി.

അതിനോടൊപ്പം കര്‍ഷക ദ്രോഹ നടപടികള്‍ക്ക് ബാങ്കുകളെ മന്ത്രി വിമര്‍ശിച്ചു. ഇത് ഇനി പാടില്ല എന്ന് ബാങ്കുകളോട് സര്‍ക്കാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. സര്‍ഫാസി നിയമം ചുമത്തുന്ന ബാങ്കുകള്‍ക്കെതിരെ സര്‍ക്കാറും പ്രതിപക്ഷവും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു. അതിനാല്‍ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് കൃഷി മന്ത്രി അറിയിച്ചു. തുടര്‍ന്നു സംസാരിച്ച ഐ.സി ബാലകൃഷ്ണന്‍ ആത്മഹത്യ കര്‍ഷകരുടെയെങ്കിലും കട ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW