Wednesday, June 26, 2019 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 10.34 AM

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് സഹപ്രവര്‍ത്തകയ്ക്ക് വിവാഹവാഗ്ദാനം നല്‍കി പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചു, പ്രതിയായ പോലീസ് കോണ്‍സ്റ്റബിള്‍ ഒളിവില്‍

pretext of marriage

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ച പോലീസ് കോണ്‍സ്റ്റബിള്‍ ഒളിവില്‍. മുംബൈയിലെ ഖര്‍ പോലീസ് സ്റ്റേഷന്‍ കോണ്‍സ്റ്റബിളായ 37കാരന്‍ ശിവാനന്ദ ബരചരെയാണ് പ്രതി. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ശിവാനന്ദ ഒളിവില്‍ പോയിരിക്കുകയാണ്.

ഭൊയ്വാഡ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ ഗൈഡായിരുന്നു ശിവാനന്ദയെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസ് പരീക്ഷ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയെ പ്രതി ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്രാവശ്യം വിവാഹവാഗ്ദാനം നല്‍കി ശിവാനന്ദ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.

താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് പ്രതി യുവതിയുമായി അടുത്തത്. തുടര്‍ന്ന് വളരെ വൈകിയാണ് ശിവാനന്ദ് വിവാഹിതനാണെന്ന് യുവതി മനസിലാക്കിയത്. ശിവാനന്ദയില്‍ നിന്നും താന്‍ ഗര്‍ഭം ധരിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തെന്ന് യുവതി പറയുന്നു. പിന്നീടാണ് ഇയാള്‍ വിവാഹിതനാണെന്ന വിവരം താന്‍ ആറിയുന്നതെന്നും യുവതി പറയുന്നു.

പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു.

Ads by Google
Monday 10 Jun 2019 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW