Thursday, June 27, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 03.28 PM

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും, ചുഴലിക്കാറ്റിനും സാധ്യത: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy rain,  Kerala, Yellow alert

തിരുവനന്തപുരം: കാലവര്‍ഷം പ്രതീക്ഷിച്ചിരിക്കുന്ന കേരളത്തില്‍ നാളെ മുതല്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് ഏഴ് തെക്കന്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കുറിനുളളില്‍ ന്യൂനര്‍ദ്ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കന്യാകുമാരി, ശ്രീലങ്കന്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഇന്ന് രാവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW