Monday, June 17, 2019 Last Updated 47 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 03.10 PM

പ്രധാനമന്ത്രി മോഡി ശ്രീലങ്കയില്‍; ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തിന് ശേഷം ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രത്തലവന്‍

PM Modi, Sreelanka

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രീലങ്കയിലെത്തി. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീങ്കയെ നടുക്കിയ ഭീകരാക്രണത്തിന് ശേഷം ദ്വീപ് രാഷ്ട്രം സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രത്തലവനാണ് പ്രധാനമന്ത്രി മോഡി. ഭീകരാക്രണത്തെ അതിജീവിച്ച് ശ്രീലങ്ക ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദികളുടെ ഭീരുത്വ പ്രവര്‍ത്തനങ്ങളിലുടെ ശ്രീലങ്കയുടെ മനോവീര്യം തകര്‍ക്കാനാകില്ല. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച രാവിലെ ബന്ദാരനായകെ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി മോഡിയെ ലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്വീകരിച്ചു. വീണ്ടും ശ്രീലങ്ക സന്ദര്‍ശിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നാല് വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് താന്‍ ശ്രീലങ്ക സന്ദര്‍ശിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് ആവശ്യമുള്ള സമയത്ത് അവരെ ഒരിക്കലും മറക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും ഊഷ്മളമായ സ്വീകരണത്തില്‍ നന്ദിയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസത്തെ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ രജപക്‌സെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ശ്രീലങ്കയിലെ പ്രധാന തമിഴ് പാര്‍ട്ടിയായ ദ തമിഴ് നാഷണല്‍ അലയന്‍സിന്റെ പ്രതിനിധി സംഘവും മോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ശനിയാഴ്ച മാലിദ്വീപ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ശ്രീലങ്കയില്‍ എത്തിയത്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി വിവിധ കരാറുകളില്‍ ഒപ്പിട്ടു. പ്രതിരോധ, സമുദ്രാതിര്‍ത്തി സംരക്ഷണ മേഖലകളിലെ കരാറുകളിലാണ് ഒപ്പിട്ടത്. മാലി പ്രതിരോധ സേനാ വിഭാഗങ്ങള്‍ക്കായി നിര്‍മ്മിച്ച കോസ്റ്റല്‍ സര്‍വൈവലന്‍സ് റഡാര്‍ സിസ്റ്റവും പരിശീലന കേന്ദ്രവും മോഡിയും സോലിഹും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദീന്‍ നല്‍കിപ്രധാനമന്ത്രി മോഡിയെ ആദരിക്കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW