Saturday, June 15, 2019 Last Updated 11 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 02.58 PM

പിറന്ന് വീണ കൈകളെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍ ഗാന്ധി, 49 വര്‍ഷത്തിനു ശേഷം വയനാട്ടിലെ കൂടികാഴ്ച

Rahul Gandhi, Wayanad

വയനാട്: പിറന്ന് വീണ കൈകളെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗന്ധി. വയനാട് മണ്ഡലത്തിലെ പര്യടത്തിനിടെ ഞയറാഴ്ച രാവിലെയായിരുന്നു രാഹുലും, പിറന്നു വീണപ്പോള്‍ രാഹുലിനെ ആദ്യമായി കയ്യിലെടുത്ത നഴ്‌സ് രാജമ്മയും തമ്മില്‍ കൂടികാഴ്ച നടത്തിയത്. കല്‍പ്പറ്റ ഗസ്റ്റ് ഗൗസില്‍ വച്ച് രാഹുലിനെ കണ്ടപ്പോള്‍ രാജമ്മയുടെ ഓര്‍മ്മകള്‍ 49 വര്‍ഷം പിന്നിലേക്ക് പോയി. രാഹുല്‍ രാജമ്മയെ ചേര്‍ത്തു പിടിച്ചപ്പോള്‍ വലിയൊരു ആഗ്രഹമാണ് സാഫല്യമായത്.

' താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല രാഹുല്‍ വയനാട് എം.പിയാകുമെന്ന്. 49 വര്‍ഷങ്ങള്‍ക്കിപ്പുറം അത് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വയനാട് എത്തിയപ്പോള്‍ കാണാനായില്ല എന്ന വിഷമത്തിലായിരുന്നു ഞാന്‍. എന്നാല്‍ ആ വിഷമം ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു.' രാജമ്മ പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ നിന്നു വന്‍ വിജയം നേടുമെന്ന് റിസള്‍ട്ട് വരുന്നതിനു മുന്‍പ് തന്നെ രാജമ്മ പറയുമായിരുന്നു.

Rahul Gandhi, Wayanad

രാഹുല്‍ വലിയ ആളായതില്‍ സന്തോഷമുണ്ടെന്നും രാജമ്മ പറഞ്ഞു. ചക്കകൊണ്ടുണ്ടാക്കിയ പലഹാരം രാഹുല്‍ ഗാന്ധിക്ക് സമ്മാനിച്ചു. അമ്മയ്ക്കും സഹോദരിക്കും ഇത് കൊടുക്കണമെന്ന് പറഞ്ഞു. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ നഴ്‌സ് ആണ് താന്‍ എന്നും രാജമ്മ കൂട്ടിച്ചേര്‍ത്തു. കാലങ്ങള്‍ക്ക് ശേഷം മകനെ കണ്ടുമുട്ടിയ ഒരമ്മയുടെ സന്തോഷം രാജമ്മയുടെ മുഖത്തുണ്ടായിരുന്നു.

രാജമ്മയുടെ 23-ാംമത്തെ വയസില്‍ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ വാവാട്ടില്‍ നഴ്‌സായിരുന്ന സമയത്താണ് 1970 ജൂണ്‍ 19നു രാഹുല്‍ ഗാന്ധി ജനിക്കുന്നത്. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുന്‍പ് ചേര്‍ത്തു പിടിച്ചത് രാജമ്മയാണ്. 70 കാരിയായ അവര്‍ ഇപ്പോള്‍ നായ്കട്ടിയിലെ വീട്ടില്‍ വിശ്രമ ജീവിതമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW