Thursday, June 20, 2019 Last Updated 46 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.36 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/06/313577/azcha.jpg

അശ്വതി: പൊതുവില്‍ അനുകൂല വാരമല്ല. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌ നേരിടും. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജോലികളില്‍ പ്രശ്‌നങ്ങള്‍.

ഭരണി: സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍. പ്രവര്‍ത്തന മാന്ദ്യം വിട്ടുമാറും. എല്ലാക്കാര്യത്തിലും അധിക ശ്രദ്ധ പുലര്‍ത്തുക. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും.

കാര്‍ത്തിക: ഉദര രോഗ സാദ്ധ്യത. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യത. സാമ്പത്തികമായി വാരം അനുകൂലമല്ല. പണം കടം വാങ്ങേണ്ടി വരും. വിവാഹ ആലോചനകള്‍ നീണ്ടുപോകും.

രോഹിണി: ഔഷധസേവ വേണ്ടിവവരും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴില്‍പരമായി വരം അനുകൂലമല്ല. സുഹൃത്തുക്കള്‍ വഴിയായും പ്രശ്‌നങ്ങള്‍. സ്‌ഥലം മാറ്റം ലഭിക്കുവാന്‍ ഇടയുണ്ട്‌.

മകയിരം: യാത്രകള്‍ വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്കായി പണച്ചെലവ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ഔഷധസേവ വേണ്ടിവരും.

തിരുവാതിര: വിവാഹ കാര്യത്തില്‍ തീരുമാനം. തൊഴില്‍ പരമായ ചെറിയ മാറ്റങ്ങള്‍. പ്രധാന തീരുമാനങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം.

പുണര്‍തം: കാര്‍ഷികമേഖലയില്‍ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുക വഴി കുടുംബസുഖം വര്‍ധിക്കും.

പൂയം: മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ മുന്നോട്ട്‌ നീങ്ങും. ദാമ്പത്യസുഖ വര്‍ധന. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും.

ആയില്യം: വ്യവഹാര സംബന്ധിയായ പണച്ചെലവുണ്ടാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും.

മകം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ഔദ്യോഗികപരമായ യാത്ര വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ വിജയം. ദേഹസുഖം വര്‍ധിക്കും.

പൂരം: കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും.

ഉത്രം: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ഉയര്‍ന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്‍പരമായും കൈവരിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം.

അത്തം: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും.

ചിത്തിര: അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. കര്‍ണരോഗബാധ, ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും.

ചോതി: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. എങ്കിലും പുതിയ സംരംഭങ്ങളില്‍ തടസങ്ങള്‍ നേരിടാം. യാത്രകള്‍ വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയാല്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും.

വിശാഖം: കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായി പണം മുടക്കേണ്ടി വരും. കൃഷിപ്പണിയില്‍ താത്‌പര്യം വര്‍ധിക്കും. മോഷണം പോയ വസ്‌തുക്കള്‍ തിരികെ കിട്ടും.

അനിഴം: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അനശ്‌ചിതത്വം മാറും. ബന്ധുക്കള്‍വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാട്‌ കഴിക്കുവാനവസരം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. ഭക്ഷണസുഖം വര്‍ധിക്കും. വ്യവഹാരവിജയം ലഭിക്കും.

തൃക്കേട്ട : മനസിന്റെ സ്‌ഥിതി മൂടിക്കെട്ടിയ നിലയിലായിരിക്കും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട്‌ പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. ജലജന്യരോഗങ്ങള്‍ക്ക്‌ സാധ്യത.

മൂലം: പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

പൂരാടം: സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും.

ഉത്രാടം: ബന്ധുജനങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ കിട്ടും. യാത്രകള്‍ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും.

തിരുവോണം: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. എന്നാല്‍ പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

അവിട്ടം: പ്രതികൂലസാഹചര്യങ്ങള്‍ ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും.

ചതയം: ഗുണാനുഭവങ്ങള്‍ വര്‍ധിച്ചു നില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. എങ്കിലും ഒരുതരം അസംതൃപ്‌തി എപ്പോഴും പിന്തുടരും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും.

പൂരൂരുട്ടാതി: ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. അതിനാല്‍ത്തന്നെ ക്ഷീണം വര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയ ബന്ധം മാറിപ്പോകുവാന്‍ സാധ്യതയുണ്ട്‌. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും.

ഉത്രട്ടാതി: തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. അനവസരത്തില്‍ അഭിപ്രായപ്രകടനം നടത്തി വെറുപ്പ്‌ സമ്പാദിക്കും. പൊതുവില്‍ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും.

രേവതി: അലച്ചില്‍ വര്‍ധിക്കും. കഠിന പരിശ്രമംകൊണ്ട്‌ മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 09 Jun 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW