Tuesday, June 18, 2019 Last Updated 38 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 04.53 PM

പോര്‍ഷെയുടെ പുതിയ മകാന്‍ ഇന്ത്യയിലേക്ക്

porsche introducing new makan for india

ജര്‍മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ തങ്ങളുടെ ജനപ്രീയ എസ്‌യുവിയായ മകാന്‍ വില കുറച്ച് ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് റിപ്പോർട്ട് . 69.90 ലക്ഷം രൂപയാണ് മകാന്റെ പുതിയ വില. മകാന്‍ എസ്.വി.കളുടെ വില നിലവില്‍ 80 ലക്ഷം രൂപയ്ക്കുമേലെയാണ്.

മകാന്റെ പുതുക്കിയ പതിപ്പ് 2018-ല്‍ ആഗോള നിരത്തുകളില്‍ എത്തിയിരുന്നു. മകാന്‍ അടുത്ത മാസം പകുതിയോടെ ഇന്ത്യയിലവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഒരു മാസത്തിന് ശേഷം മാത്രമായിരിക്കും ഈ വാഹനം നിരത്തിലെത്തി തുടങ്ങൂവെന്നാണ് റിപോർട്ടുകൾ.

പോര്‍ഷെയുടെ പുതിയ മകാന്‍ നാല് പുതിയ കളറുകളില്‍ കൂടി എത്തുമെന്ന് പ്രതീക്ഷിക്കാം. ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മാമ്പ ഗ്രീന്‍ മെറ്റാലിക്, മിയാമി ബ്ലൂ, മിയാമി ക്രെയോണ്‍ എന്നിവയായിരിക്കും പുതിയ നിറങ്ങള്‍.

പുറംമോടിയിലും അകത്തളത്തിലും നിരവധി മാറ്റങ്ങളുമായാണ് മകാന്‍ ഇന്ത്യയിൽ എത്തുന്നത്. കൂടുതല്‍ സ്റ്റൈലിഷാകുന്നതിനായി ഹൈഡ് ലാമ്പും ഫോര്‍ പോയന്റ് ഡിആര്‍എല്ലും എല്‍ഇഡിയായിട്ടുണ്ട്.

പുതിയ ഡിസൈനില്‍ എല്‍ഇഡി ടെയ്ല്‍ലാമ്പും ഇതില്‍ ഒരുക്കിയിട്ടുണ്ട്. പോര്‍ഷെ കമ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റമുള്ള 10.9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം മകാന്റെ അടിസ്ഥാന മോഡല്‍ മുതല്‍ തന്നെ ഒരുങ്ങുന്നുണ്ട്.

കൂടാതെ, പോര്‍ഷെ 911 മോഡലിലുള്ള സ്‌പോര്‍ട്‌സ് റെസ്‌പോണ്‍സ് ബട്ടണോടുകൂടിയ ജിടി സ്‌പോര്‍ട്‌സ് സ്റ്റീയറിങ് വീലും ഓപ്ഷണലായി ലഭിക്കും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി6 പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും മകാനിൽ.

Ads by Google
Ads by Google
Loading...
TRENDING NOW