Sunday, June 16, 2019 Last Updated 59 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 04.45 PM

ബാറ്ററി ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യ ഇ-സ്‌കൂട്ടറി വിപണിയിൽ

battre electric scooter launch

ഇലക്ട്രിക് വാഹന വിപണിയിലേക്ക് നിരവധി കമ്പനികളാണ് എത്തുന്നത്. ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി (BattRE Electric Mobility) ആണ് ഏറ്റവും ഒടുവിൽ ഈ രംഗത്തേക്ക് എത്തുന്നത്.

ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ആണ് ഇത്. തങ്ങളുടെ ആദ്യ ഇ-സ്‌കൂട്ടറിനെ ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ദൂരം ഓടുന്ന ഇ സ്‌കൂട്ടറിന് 63,555 രൂപയാണ് വില.

നാഗ്പൂര്‍, ഹൈദരാബാദ്, അനന്ത്പുര്‍, കുര്‍നൂല്‍ നഗരങ്ങളിലാണ് മോഡല്‍ നിലവില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. പൂനെയിലും വിശാഖപട്ടണത്തും വാറങ്ങലിലും ജൂണ്‍ അവസാനവാരം ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

battre electric scooter launch

ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ അന്‍പതു പ്രധാന നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് ബാറ്ററി ഇലക്ട്രിക് മൊബിലിറ്റി ലക്ഷ്യമിടുന്നത്. ഫ്‌ളാഷ് LI, ഒപ്റ്റിമ LI, ആംപിയര്‍ റിയോ, ആംപിയര്‍ V48 തുടങ്ങിയ മോഡലുകളാണ് ബാറ്ററി ഇ-സ്‌കൂട്ടറിന്റെ എതിരാളികൾ.

പുതിയ ബാറ്ററി ഇ-സ്‌കൂട്ടര്‍ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സ്‌കൂട്ടറിനുണ്ട്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബാറ്ററി ഇ-സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്.

ആന്റി - തെഫ്റ്റ് അലാറം, കീലെസ് ഇഗ്നീഷന്‍, യുഎസ്ബി ചാര്‍ജര്‍ എന്നീ സംവിധാനങ്ങളും സ്‌കൂട്ടറിലുണ്ട്. 48V 30Ah ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി സംവിധാനമാണ് മോഡലിൽ. ബാറ്ററി ഇ-സ്‌കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 25 കിലോമീറ്ററാണ്. സ്‌കൂട്ടറിന്റെ ആകെ ഭാരമാകട്ടെ 64 കിലോയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW