Saturday, June 22, 2019 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 07.09 PM

"റിമകല്ലിങ്കല്‍ പ്രസന്റ്‌സ് എന്ന് തുടങ്ങുന്ന ചിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനം; നീയാണെനിക്ക് കരുത്ത്, എനിക്ക് മാതൃക": ആശംസകളുമായി പാര്‍വ്വതി

Parvathy Thiruvoth, Rima kallingal, Virus movie

റിമ കല്ലിങ്കല്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം വൈറസിനു ആശംസകള്‍ നല്‍കി പാര്‍വ്വതി തിരുവോത്ത്. റിമയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമാണെന്നു കുറിച്ചുകൊണ്ടാണ് പാര്‍വ്വതിയുടെ പോസ്റ്റ്. 'റിമകല്ലിങ്കല്‍ പ്രസന്റ്‌സ്' എന്ന് എഴുതി തുടങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അങ്ങേയറ്റം അഭിമാനമുണ്ടെന്നും പാര്‍വ്വതി കുറിച്ചു.

'എങ്ങനെ നല്ലൊരു ഗെയിം ചെയിഞ്ചറാവാമെന്ന് എന്നെ പഠിപ്പിച്ചത് നിങ്ങളാണ്,. എങ്ങനെ സത്യസന്ധയാവാമെന്നും നിലപാടുകളില്‍ സന്ധി ചെയ്യാതിരിക്കാമെന്നും എനിക്ക് മാതൃകയായ കലാകാരിയാണ് ' പാര്‍വ്വതി കുറിച്ചു.

റിമയോടൊപ്പമുള്ള സൗഹൃദത്തില്‍ നിന്നാണ് മറ്റുള്ളവരുടെ സത്യസന്ധതയും അതിലുപരി അവനവനോട് തന്നെയുള്ള സത്യസന്ധതയുടേയും മൂല്യം പഠിച്ചതെന്നും പാര്‍വ്വതി കുറിച്ചു. താന്‍ കഠിനമായ സമയത്തിലൂടെ കടന്നു പോയപ്പോള്‍ റിമ ഒപ്പമുണ്ടായിരുന്നെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.

വൈറസിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു പാര്‍വ്വതി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ കുറിപ്പ് പങ്കുവെച്ചത്. വൈറസിന്റെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് റിമ സഹായിച്ചതിനെ കുറിച്ചും കുറിപ്പില്‍ പറയുന്നു.

View this post on Instagram

Rima ❤️ I am so incredibly proud of you. You’ve shown me how to be a game-changer, a truthsayer and an absolutely uncompromising artist by example! Through your company, I have learnt the value of honesty; towards others yes but more importantly , toward oneself! You’ve stuck by me during some very difficult times, showing me how you never back down supporting your people. You’re that friend one can always count on. It takes a lot of courage to be so gracefully open to growth while embodying these values that is quite rare to find these days. These photos were taken at the location for @virusmovieofficial (candid brilliance by @parari_muhsin , thank you!). We were discussing certain detailing of the character I portrayed in the movie. It helped me so much while trying to figure out her nuances. One of my favourite days, because I felt so safe in a surrounding so nurturing for an artist like me. Ah! all this sounds too formal but I really have to put this out there as VIRUS releases today. It is an ABSOLUTE HONOUR to be part of a movie that starts with the title- “RIMA KALLINGAL PRESENTS” Here’s to many more, my dearest fellow warrior queen! Let’s keep making art! (P.S SQUISHY HUGS ARE EN ROUTE AND WILL SMOTHER YOU SHORTLY!)

A post shared by Parvathy Thiruvothu (@par_vathy) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW