Sunday, June 16, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 03.32 PM

ഡൈനിംഗ് റൂം ഒരുക്കുമ്പോള്‍

''കേവലം ഭക്ഷണം കഴിക്കുവാനുള്ള ഒരു ഇടം മാത്രമല്ല ഡൈനിംഗ് റൂം, വീട്ടിലുള്ള അംഗങ്ങള്‍ക്ക് ഒത്തുകൂടാനും സംസാരിക്കാനും ഉള്ള ഇടംകൂടിയാണിത്. പുതുതായി വീട് പണിയുന്നവര്‍ ഡൈനിംഗ് റൂമൊരുക്കുമ്പോ ള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്.''
uploads/news/2019/06/313142/INTERIOR070619a.jpg

ചില വീടുകള്‍ക്ക് ഡൈനിംഗ് ഹാളും ലിവിങ്ങും ഒറ്റ ഹാള്‍ ആയിട്ടാണ് നല്‍കാറുള്ളത്. ഇതിന്റെ ഇരുവശത്തുമായി മറ്റു മുറികള്‍ ക്രമീകരിക്കുന്നു. ഇത് പലപ്പോഴും വീട്ടുകാരുടെ സ്വകാര്യതയ്ക്ക് തടസ്സമാകാറുണ്ട്. 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ക്ക് ലിവിങ്ങും ഡൈനിങ്ങും പ്രത്യേകം കൊടുക്കുന്നതായിരിക്കും നല്ലത്.

ഡൈനിംഗ് റൂമില്‍ നിന്നും മറ്റ് മുറികളിലേക്കുള്ള വാതിലുകള്‍ പരമാവധി സ്ഥലം നഷടപ്പെടാത്ത രീതിയില്‍ കൊടുക്കുവാന്‍ ശ്രദ്ധിക്കണം. ( മൂന്നു മൂലകളിലും വാതില്‍ വന്നാല്‍ പലപ്പോഴും അത് ഡൈനിംഗ് റൂമിന്റെ സൗകര്യത്തെ കുറക്കും.)

1. ടേബിള്‍ മധ്യഭാഗത്തിട്ടാല്‍ അതിനു ചുറ്റും നടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കണം.
2. ടോയ്‌ലറ്റിന്റെ വാതില്‍, വാഷ്ബേസിന്‍ എന്നിവ നേരിട്ട് ഡൈനിംഗ് റൂമിലേക്ക് വരത്തക്ക വിധം ആയിരിക്കരുത്. ഒരു ചെറിയ പോക്കറ്റ് കൊടുക്കുക.
3. സ്റ്റൈയര്‍കേസ് ഡൈനിംഗ് റൂമില്‍ നിന്നും കൊടുക്കുമ്പോള്‍ അത് ഒരു വിധത്തിലും ഡൈനിംഗ് ടേബിളിന്റെ സൗകര്യത്തെ ബാധിക്കാത്ത രീതിയില്‍ കൊടുക്കുക.
4. ഭക്ഷണത്തിന്റെ മണം കെട്ടിനില്‍ക്കാതിരിക്കാന്‍ ഡൈനിംഗ്് റൂമില്‍ നല്ലവണ്ണം വെന്റിലേഷന്‍ ഉണ്ടായിരിക്കണം. ഒരു വശത്തെങ്കിലും നേരിട്ട് പുറത്തേക്ക് തുറക്കാവുന്ന വിന്റോകളോ അല്ലെങ്കില്‍ കോര്‍ട്ട് യാര്‍ഡോ നല്‍കണം.ഡബിള്‍ ഹൈറ്റും നല്‍കിയാല്‍ നന്നായിരിക്കും.

5. മുറിയുടെ ആകൃതി, വലിപ്പം എന്നിവയ്ക്ക് അനുസൃതമായ ടേബിളുകള്‍ തിരഞ്ഞെടുക്കുക. വളരെ വലിയ ടേബിളുകള്‍ ഒഴിവാക്കുക.
6. ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍ കൊടുക്കാം.
7. അടുക്കളച്ചുമരില്‍ ഒരു ചെറിയ ഓപ്പണിങ്ങ് ഉണ്ടാക്കി ഒരു കിളി വാതില്‍ കൊടുത്ത് അവിടെ നിന്നും ഭക്ഷണം സെര്‍വ്വ് ചെയ്യുവാന്‍ സൗകര്യം കൊടുക്കാം.
8. ഇന്റീരിയര്‍ പ്ലാന്റുകള്‍ വയ്ക്കുന്നതും നന്നായിരിക്കും.

9. സ്ഥല പരിമിതിയുള്ളവര്‍ക്കും അണുകുടുംബങ്ങള്‍ക്കും ഓപ്പണ്‍ കിച്ചണ്‍ നല്‍കാം. അല്‍പ്പം സ്വതന്ത്ര ചിന്തയും വൃത്തിയും ഉണ്ടെങ്കില്‍ ഡൈനിംഗും കിച്ചണും ഒരുമിച്ചാകുന്നതില്‍ കുഴപ്പം ഒന്നും ഇല്ല.

10. നോണ്‍ വെജ് ഉപയോഗിക്കുന്ന വീടുകളാണെങ്കില്‍ പൂജാമുറികള്‍ ഡൈനിംഗിനോട് ചേര്‍ന്ന് കൊടുക്കാതിരിക്കുന്നത് നല്ലതാണ്.
11. ഡൈനിംഗിനോട് ചേര്‍ന്ന് വെന്റിലേഷനു കോട്ടം വരാത്തരീതിയില്‍ ഒരു വരാന്തയും പിന്നെ ഗാര്‍ഡനും കൊടുക്കുന്നതും നല്ലതാണ്. ഇടക്ക് പുറത്തിരുന്നും ഭക്ഷണം ആകാം...

Ads by Google
Friday 07 Jun 2019 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW