Friday, June 21, 2019 Last Updated 15 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.17 PM

ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു ; കൊല്ലത്ത് ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി കൊണ്ടുപോയി ; അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതായി സുനിലിന്റെ മൊഴി

uploads/news/2019/06/313119/accident-balu.jpg

കൊല്ലം: സുപ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍ മരണമടഞ്ഞ കാറപകടത്തില്‍ ദുരൂഹതയേറുന്നു. അപകടം നടന്ന യാത്രയ്ക്കിടയില്‍ ബാലഭാസ്‌ക്കറും കുടുംബവും അര്‍ജുനും ഇടയ്ക്ക് കയറി ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യം ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് പ്രകാശ്തമ്പി വാങ്ങിക്കൊണ്ടു പോയെന്ന് കടയുടമയുടെ വെളിപ്പെടുത്തല്‍. കൊല്ലത്തെ കടയുടമ ഷംനാദാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ഹാര്‍ഡ് ഡിസ്‌ക്ക് എടുത്തുകൊണ്ടുപോയി തിരികെ കൊണ്ടു വന്നു വെന്നാണ് മൊഴി. പോലീസ് അന്വേഷണത്തിനിടയിലാണ് ഹാര്‍ഡ് ഡിസ്‌ക്ക് കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങള്‍ ആദ്യം കേസ് അന്വേഷിച്ച സംഘം പരിശോധിച്ചിരുന്നില്ല. കാര്‍ കൊല്ലത്ത് നിര്‍ത്തി ചായ കുടിച്ചിരുന്നതായി ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചു മിനുട്ടോളം ഇവര്‍ ചെലവഴിച്ച കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ച് തെരയുന്നത്. ആരായിരുന്നു ​‍കാറോടിച്ചത് എന്ന് സിസിടിവി പരിശോധിച്ചാല്‍ കണ്ടെത്താനാകുമായിരുന്നു.

കൂടാതെ മുടിയിഴകള്‍ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളും പുരോഗമിക്കുകയാണ്. എന്നാല്‍ അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുനാണെന്ന് ക്രൈംബ്രാഞ്ചിന് സുചന കിട്ടിയിട്ടുണ്ട്. ബാലഭാസ്‌ക്കറുമായി സാമ്പത്തീക ഇടപാടുകള്‍ ഉണ്ടെന്ന് ആരോപിക്കപ്പെട്ട പൂന്തോട്ടം ആശുപത്രി ഉടമകളാണ് തൃശൂരില്‍ നിന്നും പോകുമ്പോള്‍ വാഹനം ഓടിച്ചത് അര്‍ജുനായിരുന്നതെന്ന മൊഴി നല്‍കിയിരിക്കുന്നത്.

കേസില്‍ അര്‍ജുന്റെയും കേസിലെ സാക്ഷിയായ ജിഷ്ണുവിന്റെ മൊഴി എടുക്കാനിരിക്കെ ഇരുവരും സംസ്ഥാനം വിട്ടതായി കണ്ടെത്തിയത് കേസില്‍ ദുരൂഹത കൂട്ടിയിട്ടുണ്ട്. അര്‍ജുന്‍ അസമിലും ജിഷ്ണു ഹിമാലയത്തിലും ഉള്ളതായിട്ടാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചനകള്‍. കാര്‍ അമിത വേഗത്തിലായിരുന്നു എന്ന തെളിവും പോലീസിന് കിട്ടിയിട്ടുണ്ട്. അപകട സമയത്ത് സ്ഥലത്തെത്തിയ സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവറും വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നില്ലെന്നാണ് മൊഴി നല്‍കിയത്.

ഡ്രൈവര്‍ സീറ്റില്‍ ബര്‍മുഡയിട്ട ഒരു യുവാവ് ആയിരുന്നു എന്നാണ് മൊഴി. ഇത് അര്‍ജുനാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിനൊപ്പം ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് കത്തുനല്‍കി. അതിനിടയില്‍ പ്രകാശ് തമ്പിയുടെ ബന്ധുവും സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ സുനില്‍കുമാര്‍ തനിക്കൊപ്പം അര്‍ജുന്‍, ഉമാദേവി എന്നിവരും സ്വര്‍ണ്ണം കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. അത് ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായ അര്‍ജുനാണോ എന്ന് വ്യക്തമല്ല.

25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് സുനില്‍കുമാര്‍ അറസ്റ്റിലായത്. സുനില്‍കുമാര്‍ പ്രകാശ് തമ്പി വഴിയാണ് സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാരന്‍ വിഷ്ണുവിനെ പരിചയപ്പെടുന്നത്. 2018 നവംബറിലാണ് സുനില്‍ വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തുന്നത്. വിസ ശരിയാക്കി നല്‍കിയത് പ്രകാശ് തമ്പിയും വിഷ്ണുവും ചേര്‍ന്നായിരുന്നു. സ്വര്‍ണകടത്തില്‍ ഏര്‍പ്പെട്ടാല്‍ നല്ല പ്രതിഫലം കിട്ടുമെന്ന് വിഷ്ണു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പങ്കാളിയായതെന്നും സുനില്‍ മൊഴി നല്‍കിയിട്ടുണ്ട്.

സുനിലിന്റെ അമ്മാവന്റെ മകനായ പ്രകാശ് തമ്പിയും വിഷ്ണുവും ചേര്‍ന്ന് ദുബായില്‍ കഫ്റ്റീരിയ നടത്താന്‍ ആലോചിച്ചിരുന്നു. 25 കിലോ സ്വര്‍ണ്ണം പിടികൂടിയ ദിവസം വിമാനം ലാന്റു ചെയ്തപ്പോള്‍ സ്വര്‍ണ്ണം നിറച്ച സെറീനയുടെ ബാഗുകളുമായി പുറത്തെത്താന്‍ വിഷ്ണു സുനിലിനോട് പറഞ്ഞു. ബാഗുമായി പുറത്തേക്ക് പോകുന്നതിനിടയിലാണ് എക്‌സിറ്റ് ഗേറ്റില്‍ വെച്ച് പിടിയിലായത്. തുടക്കത്തില്‍ എസ്‌കോര്‍ട്ട് പോകാനായിരുന്നു സുനിലിനോട് ആവശ്യപ്പെട്ടിരുന്നത്. വിമാനത്താവളത്തില്‍ എന്തെങ്കിലൂം അസ്വാഭാവികത കണ്ടാല്‍ സ്വര്‍ണ്ണവുമായി എത്തുന്ന ആളില്‍ നിന്നും ബാഗേജുമായി പുറത്തുകടക്കാനും നിര്‍ദേശിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW