Saturday, June 15, 2019 Last Updated 37 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 05.24 PM

നിപ: ജാഗ്രത തുടരും; കാരണം കണ്ടെത്താന്‍ ഗവേഷണം ആവശ്യമെന്നും മുഖ്യമന്ത്രി

Nipah, Pinarai Vijayan

കൊച്ചി: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഇത് സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ആശ്വാസകരമാണെന്നും രണ്ട് വര്‍ഷമായി നിപ വൈറസ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഗവേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആറ് പേരുടെ പരിശോധനാ ഫലം പൂനെ വൈറോളജി ലാബില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പരിശോധനാ ഫലമെല്ലാം നെഗറ്റീവാണ്. എങ്കിലും സംസ്ഥാനത്ത് തുടരുന്ന ജാഗ്രതാ നടപടികള്‍ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചിലര്‍ അന്യസംസ്ഥാനങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായ അനുഭവം മുന്‍നിര്‍ത്തി നാം എടുത്ത മുന്‍കരുതല്‍ ഗുണകരമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപയെപ്പറ്റി ഗവേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ നിപ പൂര്‍ണമായി മുക്തമാകും ഇതിന് കേന്ദ്രസര്‍ക്കാരും ഗവേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രണ്ട് വര്‍ഷമായി നിപയ്ക്ക് കാരണമായി കാണുന്നത് വവ്വാലുകളെയാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനകളില്‍ വൈറസുള്ള വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

ഏത് ഘട്ടത്തിലാണ് വവ്വാലുകള്‍ വൈറസ് വാഹകരാകുന്നതെന്ന് ഗവേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്. എത്ര സമയം വവ്വാലുകളുടെ ശരീരത്തില്‍ വൈറസ് നിലനില്‍ക്കും തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൃഗവകുപ്പും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തും. പെട്ടന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട് വകുപ്പുകളുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Thursday 06 Jun 2019 05.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW