Friday, July 05, 2019 Last Updated 22 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 07.51 PM

തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും: പരിഹാരത്തിന് പ്രധാനമന്ത്രി മോഡി തലവനായി രണ്ട് കാബിനറ്റ് കമ്മിറ്റികള്‍

PM Modi , Cabinet committees

ന്യൂഡല്‍ഹി: രാജ്യത്ത് അതിരൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തലവനായി രണ്ട് കാബിനറ്റ് കമ്മിറ്റികള്‍. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രധാനമന്ത്രി മോഡിക്കു പുറമെ നാല് കേന്ദ്രമന്ത്രിമരടങ്ങുന്ന സംഘവും, തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ 10 കേന്ദ്രമന്ത്രിമാര്‍ അടങ്ങുന്ന സംഘവുമാണ് സമിതിയില്‍. സാമ്പത്തിക സ്ഥിതി വിലയിരുത്താന്‍ രാജ്യമാകെ സര്‍വേ നടത്തും.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സമിതിയില്‍ ആഭ്യന്തര മരന്തി അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ് ചുമതല. തൊഴില്‍ വളര്‍ച്ച ലക്ഷ്യം കണ്ടുള്ള കമ്മിറ്റിയില്‍ അമിത് ഷാ, നിര്‍മ്മലാ സീതാരാമന്‍, പീയുഷ് ഗോയല്‍, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സംരഭകത്വ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ, തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാര്‍, ഭവന-നഗരകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരടങ്ങുന്നതാണ് സമിതി. കൂടുതല്‍ തൊഴിലവസരം സൃഷിക്കുകയും നൈപുണ്യ വികസനവുമാണ് ഈ സമിതി ലക്ഷ്യമിടുന്നത്.

നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2018-19 പാദത്തില്‍ ജിഡിപി 5.8 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ജിഡിപി ലക്ഷ്യം വെച്ചിരുന്നുവെങ്കിലും 6.8 ശതമാനം മാത്രമേ നേടാന്‍ സാധിച്ചുള്ളു. അതോടൊപ്പം ദേശീയ സാംമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോഡി സര്‍ക്കാരിന് വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW