Saturday, June 22, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 07.17 PM

ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

Trinamool Leader, Shot Dead

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. വടക്കന്‍ ഡംഡം മുന്‍സിപ്പാലിറ്റിയിലെ ആറാം വാര്‍ഡിലെ തൃണമുല്‍ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റായിരുന്ന നിര്‍മല്‍ കുണ്ടു(35) എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കോഫിഷോപ്പില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ നിര്‍മ്മലിനു നേര്‍ക്ക് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വടക്കന്‍ കൊല്‍ക്കത്തയിലെ നിംതയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ നിര്‍മ്മലിന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് തൃണമുല്‍ ആരോപിച്ചു. തൃണമുല്‍ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് കൊലപാതകത്തിന്റെ കാരണമെന്ന് ബിജെപി പ്രതികരിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW