Friday, July 12, 2019 Last Updated 6 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 06.33 PM

കട്ടില്‍ ഒഴിവില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരിച്ചയച്ചു, പിന്നാലെ രണ്ടു ആശുപത്രികളും കയ്യൊഴിഞ്ഞു: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചു

Patient dies,  Treatment

കോട്ടയം: കോട്ടയത്ത് ചികിത്സ ലഭിക്കാതെ രോഗിക്ക് ദാരുണാന്ത്യം. പനി മൂര്‍ച്ഛിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസിനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ജീവന്‍ നഷ്ടമായത്.

ബുധനാഴ്ച ഉച്ചയോടെയാണ് ശ്വാസം തടസം നേരിട്ട രോഗിയേയും കൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സൗകര്യമില്ലെന്നും കട്ടില്‍ ഒഴിവില്ലെന്നും പറഞ്ഞ് പിആര്‍ഒ രോഗിയെ ചികിത്സിക്കാതെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളിലും ആംബുലന്‍സില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

നാലേകാലോടെയാണ് രോഗിക്ക് മരണം സംഭവിച്ചത്. അതേസമയം ആംബുലന്‍സിലെത്തി മരണം സ്ഥിരീകരിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ലെന്നും ബന്ധുക്കളും ആംപുലന്‍സ് ജീവനക്കാരും പറയുന്നു. വെന്റിലേറ്റര്‍ സൗകര്യം ഇല്ലാതിരുന്നതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ ന്യായീകരണം. പിന്നാലെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജിനു മുന്നില്‍ പ്രതിഷേധിച്ചു. ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്ന് രോഗം മൂര്‍ച്ഛിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ആംബുലന്‍സിലാണ് രോഗിയെ കോട്ടയത്ത് എത്തിച്ചത്. ആംബുലന്‍സില്‍ ഒരു നഴ്‌സും ഒപ്പമുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. അധികൃതര്‍ക്ക് വീഴ്ച ഉണ്ടായെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW