Tuesday, June 25, 2019 Last Updated 11 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 02.25 PM

എന്താണ് പുനര്‍ഭൂയോഗം?

ask to astrologer

തുളസിത്തറ


ചോദ്യം: തുളസിത്തറ എവിടെ? കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ ദര്‍ശനമായിവരുന്ന വീടുകള്‍ക്ക് തുളസിത്തറ എവിടെ വേണമെന്ന് പറഞ്ഞുതരാമോ?
----- പ്രഭാകരന്‍, മുംബൈ
ഉത്തരം: തുളസിത്തറ വയ്ക്കുമ്പോള്‍ അത് പ്രധാന വാതിലിന് നേരേ മുന്നിലാകരുത്. ഒരു മരവും പാടില്ല.കിഴക്ക് ദര്‍ശനമാണെങ്കില്‍ വടക്ക് കിഴക്കും, പടിഞ്ഞാറ് ദര്‍ശനത്തിന് വടക്ക് പടിഞ്ഞാറും, തെക്ക് ദര്‍ശനത്തിന് തെക്ക് കിഴക്കുമാണ് തുളസിത്തറവരേണ്ടത്.

** ** **

വറുത്ത എണ്ണ


ചോദ്യം: വറുത്ത എണ്ണകൊണ്ട് വിളക്ക് കത്തിക്കാമോ?
------ സുമത്രി , ചേര്‍ത്തല

ഉത്തരം: വറുത്ത എണ്ണകൊണ്ട് കത്തിക്കരുതെന്ന് പഴമക്കാര്‍ പറയും. അതുപോലെ വിളക്കു കത്തിക്കുന്ന എണ്ണകൊണ്ട് ആഹാര സാധനങ്ങള്‍ വറുക്കരുതെന്നും പറയാറുണ്ട്. എന്നാല്‍ ഒരിക്കല്‍ വറുത്ത എണ്ണകൊണ്ട് രണ്ടാമത് വറുക്കുകപോലും ചെയ്യരുതെന്ന് ആധുനികശാസ്ത്രം പറയുന്നു. അതിന് ചില കാരങ്ങളുണ്ട്.

വറുക്കുന്നതിന് വേണ്ടി ഒരിക്കല്‍ എണ്ണ ഉപയോഗിച്ചു കഴിഞ്ഞാല്‍ അത് ചൂടാകുന്നതോടുകൂടി പ്രസ്തുത എണ്ണയില്‍ കാര്‍ബണ്‍ രൂപപ്പെടുമെന്നാണ് ആധുനികശാസ്ത്രം പറയുന്നത്. ഇത് ദോഷകരമാണെന്ന് പറയുന്നു. അതുകൊണ്ട് ശുദ്ധമായ എണ്ണ ഉപയോഗിച്ചാണ് വിളക്ക് കത്തിക്കേണ്ടത്.

പുനര്‍ഭൂയോഗം


ചോദ്യം: എന്താണ് പുനര്‍ഭൂയോഗം? അതുപോലെ തിരുവോണം നക്ഷത്രത്തിന്റെ പൊതുസ്വഭാവം കൂടി പറഞ്ഞുതരുമോ?
------ പ്രസന്ന, മാനന്തവാടി

ഉത്തരം: 'പുനര്‍ഭൂ' എന്ന് പറഞ്ഞാല്‍ രണ്ടാമത് വിവാഹിതയായ സ്ത്രീ എന്നാര്‍ത്ഥം. ആദ്യത്തെ ഭര്‍ത്താവ് മരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തതുമൂലം സ്ത്രീക്ക് രണ്ടാമത് വിവാഹം നടക്കാനുള്ള യോഗമാണ് പുനര്‍ഭൂയോഗം. ഇത് കണ്ടുപിടിക്കുന്നത് ജനനസമയം വച്ചുള്ള ഗ്രഹനില പ്രകാരമാണ്. ഒരു സ്ത്രീയുടെ ഗ്രഹനിലയില്‍ ഏഴാംഭാവവും, ഏഴാം ഭാവാധിപനും, വിവാഹ കാരകനായ ശുക്രനും വരുന്ന ദോഷങ്ങള്‍ മനസ്സിലാക്കിയാണ് ഇത് മനസ്സിലാക്കുന്നത്. എന്നാല്‍ ഗ്രഹങ്ങളുടെ അംശകസ്ഥിതിയും നോക്കണം.

തിരുവോണം നക്ഷത്രത്തിന്റെ പൊതുസ്വഭാവങ്ങള്‍. ലക്ഷ്യത്തിനുവേണ്ടി സ്ഥിരമായി പരിശ്രമിക്കുന്നവരാണ് ഈ കൂട്ടര്‍.
കുലീനമായ പെരുമാറ്റവും, അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനവുംകൊണ്ട് ഇവര്‍ എല്ലാവരുടെയും അഭിനന്ദനം നേടിയെടുക്കും. നേതൃപാടവം, ആജ്ഞാശക്തി എന്നിവ കൂടെപ്പിറപ്പാണ്. മറ്റുള്ളവരെ സഹായിക്കാന്‍ മുന്‍കൈയെടുക്കും.

പരിസരം ഭംഗിയായി സൂക്ഷിക്കാനും നന്നായി വസ്ത്രധാരണം നടത്താനും താല്പര്യം കാണിക്കും. ആഗ്രഹങ്ങള്‍ നിറവേറാത്ത അവസരങ്ങളില്‍ ഇവര്‍ ക്ഷുഭിതരാകും. പണമിടപാടുകളില്‍ കൃത്യത പാലിക്കണമെന്ന് വിചാരിക്കുമെങ്കിലും അമിത ചെലവുകള്‍ കാരണം പലപ്പോഴും ഇത് സാധിക്കാതെ വരും.

മദ്ധ്യസ്ഥം വഹിക്കാനും തര്‍ക്കവിഷയങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാനും പ്രശ്‌നങ്ങള്‍ക്ക് പോംവഴി കണ്ടെത്താനും സമര്‍ത്ഥരായിരിക്കും. ജീവിതത്തില്‍ പലപ്പോഴും യാദൃച്ഛിക സംഭവങ്ങള്‍ നിമിത്തം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കും. പൊതുവേ ആരെയും ആശ്രയിച്ചു കഴിയാന്‍ ഇഷ്ടപ്പെടാത്തവരാണ് ഇക്കൂട്ടര്‍.
** ** **

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Wednesday 05 Jun 2019 02.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW