Sunday, July 07, 2019 Last Updated 14 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 01.31 PM

‘ലവ് ആക്ഷന്‍ ഡ്രാമ’യില്‍ സര്‍പ്രൈസ് അതിഥിയായി താരപത്‌നി; ഞെട്ടി നിവിനും ധ്യാനും

Suchitra mohanlal

ശ്രീനിവാസന്റെ രണ്ടാമത്തെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലവ് ആക്ഷന്‍ ഡ്രാമ'. നിവിന്‍ പോളിക്കൊപ്പം നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥിയെത്തി.

മോഹന്‍ലാലിന്റെ ഭാര്യ സുചിത്രാ മോഹന്‍ലാലായിരുന്നു ലൊക്കേഷനില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിവിന്‍ പോളിയും ധ്യാ ന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ചേര്‍ന്ന് സുചിത്രയെ സ്വീകരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യം സുചിത്രയുടെ ബന്ധുവാണ്.

Suchitra mohanlal

Suchitra mohanlal

ഇനി താരപത്‌നി ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അച്ഛന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ നായകന്റെയും നായികയുടേയും പേരാണ് ഈ ചിത്രത്തില്‍ നിവിനും നയന്‍താരയ്ക്കും ധ്യാന്‍ നല്‍കിയിരിക്കുന്നത്. ചിത്രം അജു വര്‍ഗ്ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW