Thursday, July 11, 2019 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 08.09 PM

മലപ്പുറത്ത് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി

crime

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണഭാഭ്യര്‍ത്ഥനയുടെ പേരില്‍ ആക്രമിക്കപ്പെട്ട നാഷിദ് അലി എന്ന യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി. നാഷിദ് അലി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപെടുത്തിയിരുന്നതായും ഭീഷണിപ്പെടുത്തിയിരുന്നതായുമാണ് പെണ്‍കുട്ടിയുടെ ആരോപണം. എന്നാല്‍ പെണ്‍കുട്ടി ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം പെണ്‍കുട്ടി യുവാവിനെതിരെ പറഞ്ഞതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കേസില്‍ സ്ത്രീ അടക്കം രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും ഭീഷണി ഉണ്ടെന്നും നാഷിദിന്റെ അമ്മ പറഞ്ഞു. കേസില്‍ ഇനി അഞ്ച് പേരെ കൂടി പിടികൂടാന്‍ ഉണ്ട്. ഇവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ നാഷിദിന്റെ അമ്മ പോലീസിനോട് ആവശ്യപ്പെട്ടു. ഹമീദ് എന്നയാളും മുഹ്‌സിന എന്ന യുവതിയുമാണ് അറസ്റ്റിലായത്. ഹമീദിനെ നാഷിദ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

പെണ്‍കുട്ടിക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ മാതാപിതാക്കളെ അറിയിക്കാമായിരുന്നു. എന്നാല്‍ ഗുണ്ടകളെ കൊണ്ട് അടിപ്പിക്കുകയായിരുന്നു. ഇതിനു തക്കതായ ശിക്ഷ തന്നെ ലഭിക്കണമെന്നും നാഷിദിന്റെ അമ്മ പറഞ്ഞു. പോലീസില്‍ പരാതിപ്പെട്ടതുകൊണ്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍നിന്നും ഭീഷണി ഉള്ളതായും അമ്മ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW