Thursday, June 20, 2019 Last Updated 20 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 05.22 PM

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

all new maruti suzuki ertiga tour m

മാരുതി സുസുക്കി എര്‍ട്ടിഗയുടെ പുതിയ ടൂര്‍ എം മോഡല്‍ പുറത്തിറക്കി. വളര്‍ച്ചയുടെ പാതയിലുള്ള ടാക്‌സി വിപണിയെ ലക്ഷ്യമാക്കിയാണ് എര്‍ട്ടിഗയുടെ പുത്തന്‍ വകഭേത്തെ മാരുതി സുസുക്കി വിപണിയിൽ എത്തിച്ചത്. പെട്രോള്‍ പതിപ്പിലെത്തുന്ന മാരുതി എര്‍ട്ടിഗ ടൂര്‍ എമ്മിന് 7.99 ലക്ഷം രൂപയാണ് വില.

എല്‍ഇഡി ടെയില്‍ലൈറ്റ്, ക്രോം ഗ്രില്‍, ഹാലജന്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, ഫുള്‍ വീല്‍ കാപ്പ്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, റിയര്‍ എയര്‍കണ്ടീഷ്ണര്‍ വെന്റ്‌സ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മിറര്‍, കീലെസ് എന്‍ട്രി എന്നിങ്ങനെ നീളുന്നു എര്‍ട്ടിഗ ടൂര്‍ എമ്മിലെ ഫീച്ചേഴ്‌സ്.

മുന്‍വശത്തെ ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, സ്പീഡ് ലിമിറ്റിംഗ് ഫംഗ്ഷന്‍, സ്റ്റിയറിംഗ് മൗംണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍ & ബ്ലൂടൂത്ത് എന്നിവയാണ് മറ്റു വിശേഷങ്ങൾ. പേള്‍ മിഡ്‌നൈറ്റ് ബ്ലാക്ക്, പേള്‍ ആര്‍ക്ടിക് വൈറ്റ്, മെറ്റാലിക് സില്‍ക്കി സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളിലാണ് ടൂര്‍ എം ലഭ്യമാവുക.

ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താന്‍ ടൂര്‍ എമ്മിന് സാധിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

6000 ആര്‍പിഎമ്മില്‍ 103 ബിഎച്ച്പി പവറും 4400 ആര്‍പിഎമ്മില്‍ 138 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ലിറ്ററിന് 18.18 കിലോമീറ്റര്‍ മൈലേജായിരിക്കും ടൂര്‍ എം കുറിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW