Monday, July 08, 2019 Last Updated 1 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 02 Jun 2019 06.29 PM

‘കോളജ് പഠനകാലത്ത് കൂട്ടുകാര്‍ മദ്യപിക്കാന്‍ കൊണ്ടുപോയി, ഞാന്‍ വേണ്ട എന്നു പറഞ്ഞു’ ലഹരിയോട് പറയണം കടക്ക് പുറത്ത്; കുട്ടികളോട് മുഖ്യമന്ത്രിയുടെ ആഹ്വാനം

Pinarai Vijayan

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്നതിനടയില്‍ വിദ്യാലയങ്ങളിലെ ലഹരി മാഫിയയെ കുറച്ച് സംസാരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍ കുട്ടികളെ ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും, ഇതിലൊന്നും അടിമപ്പെടാതെ കുട്ടികള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പഠിച്ച കോളേജില്‍ കൂട്ടുകാരുമായി ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. ബ്രണ്ണന്‍ കോളേജില്‍ താന്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ മദ്യപിക്കാന്‍ വിളിച്ചു. എന്നാല്‍ തനികത് വേണ്ടാന്ന് വയ്ക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രണ്ണന്‍ കോളേജിലാണ് താന്‍ പഠിച്ചത്. കോളേജിന്റെ പിറകില്‍ ഒരു കാട് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാര്‍ അവിടെ ഇരുന്ന് മദ്യപിക്കുമായിരുന്നു. ഒരു ദിവസം കൂട്ടുകാര്‍ മദ്യപിക്കാന്‍ പോയപ്പോള്‍ തന്നെയും കൊണ്ടുപോയി. എന്നാല്‍ ഞാന്‍ അന്ന് വേണ്ടാന്ന് പറഞ്ഞു. വേണ്ടന്നെ പറഞ്ഞാലേ മദ്യം എന്ന വിഷം ഒഴിവാക്കാന്‍ സാധിക്കുകയുള്ളു. അങ്ങനെ വേണ്ടന്നെ പറയുന്നവരായിരിക്കണം നിങ്ങളും എന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിപത്തിന് ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും അടിമപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW