Sunday, June 16, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 08.32 PM

'കര്‍ഷകപ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ലമെന്റില്‍ ഒപ്പം നില്‍ക്കണം' രാഹുലിനു മുഖ്യമന്ത്രിയുടെ മറുപടി

 Rahul Gandhi , Pinarayi vijayan , Wayanadu

തിരുവനന്തപുരം: വയനാട്ടിലെ പനമരം പഞ്ചായത്തിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അയച്ച കത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ഒപ്പം നില്‍ക്കണമെന്നാണ് പിണറായി പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട്‌ ചോദിച്ചിട്ടുണ്ടെന്നും കര്‍ഷക കടങ്ങള്‍ക്ക് സംസ്ഥാനം ഒരു വര്‍ഷത്തെ മൊറട്ടേറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്‌ പ്രസിഡന്റും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പിണറായി വിജയനു കത്തയച്ചിരുന്നു. പനമരം പഞ്ചായത്തിലെ വി. ദിനേഷ് കുമാറാണ് ആത്മഹത്യ ചെയ്തത്.

ദിനേഷ് കുമാറിന്റെ ഭാര്യ സുജാതയുമായ് താന്‍ ഫോണില്‍ സംസാരിച്ചെന്നും വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതുമൂലം ഉണ്ടായ സമ്മര്‍ദവും, വിഷമവും ആണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് അവര്‍ പറഞ്ഞതായും കത്തിലുണ്ടായിരുന്നു. കൂടാതെ ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ചെയ്യണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു. അതേസമയം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ അടുത്തമാസം ഏഴ്, എട്ട് തീയതികളില്‍ വയനാട് സന്ദര്‍ശിക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW