Sunday, July 21, 2019 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 03.51 PM

രുദ്രാക്ഷ മാഹാത്മ്യം

uploads/news/2019/05/311806/joythi310519a.jpg

'' ആറുമുഖ രുദ്രാക്ഷം ധരിച്ചാല്‍- സര്‍വ്വവിഘ്‌നങ്ങളും തീരും. ഗണപതിയുടെ അനുഗ്രഹവും ആറുമുഖ രുദ്രാക്ഷധാരണത്താല്‍ സാധ്യമാകും. ആറുമുഖം രുദ്രാക്ഷം കഴുത്തില്‍ അണിയുന്നതിനേക്കാള്‍ ഉത്തമമാണ്- വലത്തേ കാതിലും വലത്തേ കൈയിലും ധരിക്കുന്നത്. ''

ഒരുമുഖം:


ഈ അതിവിശിഷ്ടമായ രുദ്രാക്ഷം ഏകമുഖം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനെ പരമശിവന്റെ മുഖമായി മനസ്സില്‍ ആരാധിച്ചാണ് ധരിക്കേണ്ടത്. ഈ രുദ്രാക്ഷധാരണത്താല്‍ ബ്രഹ്മഹത്യാദോഷം മുതലായ പല ദോഷങ്ങളും നമ്മെ വിട്ടകലുന്നതാണ്.

നവഗ്രഹങ്ങളില്‍ സൂര്യന് ഏറെ പ്രിയപ്പെട്ടതാണ് ഏകമുഖ രുദ്രാക്ഷം. പക്ഷേ, അപൂര്‍വ്വമായ ഒരു രുദ്രാക്ഷമാണിത്. ലഭിക്കുവാന്‍ വളരെ പ്രയാസമാണ്. അറിയുന്നവരില്‍ നിന്നു മാത്രമേ വാങ്ങി ധരിക്കാവൂ.

നൂല്, വെള്ളി, സ്വര്‍ണ്ണം എന്നിവയിലും മാലകളിലും കോര്‍ത്തു ധരിക്കാവുന്നതാണ്. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണം. ധരിക്കുന്നയാള്‍ ശുദ്ധമായ സസ്യാഹാരം മാത്രമേ കഴിക്കാവൂ. ദിവസത്തില്‍ രണ്ടു വേളയെങ്കിലും കുളിച്ചു ശുദ്ധമായി രുദ്രാക്ഷത്തില്‍ തൊട്ട്- ''ഓം ഹ്രീം നമഃ'' എന്നത് ചുരുങ്ങിയത് ഇരുപത്തിയൊന്ന് തവണയെങ്കിലും മനസ്സില്‍ ജപിക്കണം. ഈ നിയമം എല്ലാ രുദ്രാക്ഷങ്ങള്‍ക്കും ബാധകമാണ്.

ഇരുമുഖം:


ഇത് അര്‍ദ്ധനാരീശ്വര സ്വരൂപമാണ്. ശക്തിസ്വരൂപം. ഇത് ധരിച്ചാല്‍ മനസ്സാ-വാചാ-കര്‍മ്മണാ- അറിഞ്ഞോ,അറിയാതെയോ ചെയ്യുന്ന-ചെയ്ത-പാപങ്ങളില്‍നിന്നും ഒരളവുവരെ മുക്തിനേടാം. അച്ഛന്‍- അമ്മ-ഭാര്യ-മക്കള്‍ എന്നിവരുമായുള്ള കുടുംബ ഐക്യജീവിതത്തിനും ഈ ഇരുമുഖ രുദ്രാക്ഷ ധാരണത്താല്‍ സാധ്യമാകുന്നതാണ്. ജപിക്കേണ്ടനാമം- ''ഓം അര്‍ദ്ധനാരീശ്വരായ നമഃ''

മൂന്നുമുഖം:


ഇത് അഗ്നിദേവന്റെ സ്വരൂപം. ത്രിമൂര്‍ത്തികളുടേയും അനുഗ്രഹത്തിനായി മൂന്ന് മുഖ രുദ്രാക്ഷം അതിവിശേഷം. മന്ത്രം: ''ഓം ഹ്രീം നമഃ''

നാലുമുഖം:


നാലുമുഖ രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്. ബ്രഹ്മ സ്വരൂപമായതിനാല്‍ നവഗ്രഹദോഷങ്ങളും തീര്‍ന്ന് സര്‍വ്വ ഐശ്വര്യങ്ങളും നേടുവാനായി നാലുമുഖ രുദ്രാക്ഷം- ചതുര്‍മുഖം-ധരിക്കാം. വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ധരിക്കുവാന്‍ അതിവിശേഷമായ രുദ്രാക്ഷമാണ് ചതുര്‍മുഖ രുദ്രാക്ഷം. നാലുമുഖം- വിദ്യാകാരകനാണ്. ജപിക്കേണ്ട മന്ത്രം: ''ഓം ഹ്രീം നമഃ''

അഞ്ചുമുഖം:


അഞ്ചുമുഖ രുദ്രാക്ഷ ധാരണം ഉത്തമ ഔഷധസേവയ്ക്ക് തുല്യമാണ്. രുദ്ര സ്വരൂപമായതിനാല്‍ രക്തസമ്മര്‍ദ്ദം, ക്ഷയം, കാന്‍സര്‍ എന്നീ മാരക രോഗങ്ങളില്‍ നിന്നെല്ലാം തന്നെ ശാന്തി ലഭിക്കും. സദാശിവാനുഗ്രഹം കൂടി ലഭിക്കുന്നതിനാല്‍ അകാലമരണത്തില്‍നിന്നും മുക്തിനേടാം. ജപിക്കേണ്ട മന്ത്രവും- ''ഓം ഹ്രീം നമഃ'' എന്നു തന്നെയാണ്.
uploads/news/2019/05/311806/joythi310519b.jpg

ആറു മുഖം:


പേരുപോലെ തന്നെ സ്വരൂപം. ആറുമുഖന്‍- മുരുകന്‍. ആറുമുഖ രുദ്രാക്ഷം ധരിച്ചാല്‍- സര്‍വ്വവിഘ്‌നങ്ങളും തീരും. ഗണപതിയുടെ അനുഗ്രഹവും ആറുമുഖ രുദ്രാക്ഷധാരണത്താല്‍ സാധ്യമാകും. ആറുമുഖം രുദ്രാക്ഷം കഴുത്തില്‍ അണിയുന്നതിനേക്കാള്‍ ഉത്തമമാണ്- വലത്തേ കാതിലും വലത്തേ കൈയിലും ധരിക്കുന്നത്. കാരണം നമ്മുടെ ശരീരത്തിലെ ഞരമ്പുമണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളാണ് ഇവ രണ്ടും. ഐശ്വര്യദായകം മാത്രമല്ല; ആരോഗ്യദായകം കൂടിയാണ് ആറുമുഖ രുദ്രാക്ഷം. മന്ത്രം: ''ഓം ഹ്രീം നമോനമഃ''

ഏഴുമുഖം:


ആദിശേഷ സ്വരൂപമാണ് ഏഴുമുഖ രുദ്രാക്ഷം. സമ്പത്ത്, ആരോഗ്യം, ജ്ഞാനം എന്നിവയുടെയെല്ലാം വര്‍ദ്ധനയ്ക്ക് ഏഴുമുഖ രുദ്രാക്ഷ ധാരണം വഴിയൊരുക്കുന്നതാണ്. ഏഴുമുഖ രുദ്രാക്ഷം ധാരണത്താല്‍ സപ്തമാതാക്കളുടെയും ശനീശ്വരന്റെയും അനുഗ്രഹം ലഭ്യമാകുന്നതാണ്. സര്‍വ്വ വിജയങ്ങള്‍ക്കുമായി ''ഓം ഹം നമഃ'' എന്ന് ജപിക്കുക.

എട്ടുമുഖം:


ഈ രുദ്രാക്ഷം ഗണപതി സ്വരൂപമാണെങ്കിലും അഷ്ടവസുക്കളുടേയും അനുഗ്രഹവും കടാക്ഷവും ലഭിക്കുവാന്‍ അതി വിശേഷമാണ്. മാത്രമല്ല എട്ടുമുഖ രുദ്രാക്ഷ ധാരണത്താല്‍ അറിഞ്ഞോ, അറിയാതെയോ ചെയ്ത സര്‍വ്വ പാപങ്ങളില്‍നിന്നും മുക്തി നേടുവാനുമാകും. അഷ്ടമുഖ രുദ്രാക്ഷാനുഗ്രഹത്തിനായി ജപിക്കുക. മന്ത്രം: ''ഓം ഹം നമഃ''

ഒമ്പതു മുഖം:


ഇത് കാലഭൈരവ സ്വരൂപമാണ്. അതിദേവത അംബികാദേവി. ഈ രുദ്രാക്ഷത്തെ ഇടത്തു കൈയില്‍ ധരിക്കുന്നതാണ് ഉത്തമം. ശിവ സ്വരൂപം കൂടിയായതിനാല്‍ ഭക്തിയും, മുക്തിയും പ്രദാനം ചെയ്യുന്നതാണ്.

ഭൂത-പിശാചുക്കളില്‍ നിന്നുള്ള ഉപദ്രവങ്ങളില്‍നിന്നും മുക്തി നേടാം. കേതു ഗ്രഹത്തിന്റെയും ദുര്‍ഗ്ഗ ദേവിയുടെയും അനുഗ്രഹം നേടുവാനാകുന്നതിനാല്‍ ഭയമില്ലാതെ ഏത് പാതിരാത്രിയിലും എവിടെയും സഞ്ചരിക്കാം. ശൂരന്‍ എന്ന പേര് നേടുവാനും പ്രയാസമില്ല. വിശിഷ്ടമന്ത്രം: ''ഓം ഹ്രീം സ്വാഹഃ''

ഈ ഒമ്പതുമുഖ രുദ്രാക്ഷങ്ങള്‍ കൂടാതെ പത്തു മുതല്‍ പതിമൂന്നുവരെ മുഖങ്ങളുള്ള രുദ്രാക്ഷങ്ങളും, ഗൗരീശങ്കര്‍, ഗണേശന്‍ എന്നീ പേരുകളിലും രുദ്രാക്ഷം കാശി മുതലായ പുണ്യ ക്ഷേത്ര സമീപങ്ങളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നതായി കാണാം. ഇതില്‍ ഏതാണ് യഥാര്‍ത്ഥം ഏതാണ് വ്യാജന്‍ എന്നറിയാവുന്നവരുടെ സഹായമുണ്ടെങ്കിലേ വാങ്ങാവൂ.

നേപ്പാള്‍ മുതലായ രാജ്യങ്ങളില്‍ വളരുന്ന ഒരു വൃക്ഷത്തിന്റെ മൂത്തുപഴുത്ത വീഴുന്ന കായകളാണ് രുദ്രാഷം. ഒരു മുഖം-പത്തുമുഖമാക്കി ചെത്തിമിനുക്കുന്ന വ്യാജ വ്യാപാരികളും അവിടെ സുലഭമാണത്രേ- ഇവിടേയും.

ടി.ജെ. നായര്‍, മഞ്ചേരി
മൊ: 9446630412

Ads by Google
Friday 31 May 2019 03.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW