Monday, June 17, 2019 Last Updated 27 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 07.08 PM

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം വട്ടവും പ്രധാനമന്ത്രി മോഡി: രണ്ടാമനായി രാജ്നാഥ് സിങ്

PM Modi,  Oath  Ceremony

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയായി രണ്ടാം വട്ടവും ശെദവനാമത്തില്‍ നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തു. രണ്ടാമതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങാണ് സത്യപ്രതിജഞ ചെയ്തത്. തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷ പദവിയില്‍ നിന്നും അമിത് ഷായും കേന്ദ്രമന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ രാഷ്ട്രപതി റാംനാഥ് ഗോവിന്ദ് മോഡിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

എണ്ണായിരത്തോളം പേരാണ് വന്‍ ആഘോഷങ്ങളോടെ നടക്കുന്ന സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്. ബിംസ്‌റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ചടങ്ങില്‍ അതിഥികളായി എത്തിയിട്ടുള്ളത്. സത്യപ്രതിജഞ്‌യ്ക്ക് മുമ്പായി മോഡി, രാഷ്ട്രപതിതാവ് മഹാത്മ ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് എന്നിവര്‍ക്കും രാജ്യത്തിനായി ജീവന്‍ ബലി കഴിച്ച വീര ജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലി അര്‍പ്പിച്ചു.

നിതിന്‍ ഗഡ്കരി നാലാമാനായാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കര്‍ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സാദാനന്ദ ഗൗഡ, നിര്‍മ്മലാ സീതാരാമന്‍, റാം വിലാസ് പാസ്വാന്‍, നരേന്ദ്ര സിങ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ സത്യപ്രതിജഞ ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW