Friday, June 14, 2019 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 04.58 PM

നെക്‌സയുടെ ചെറു ഔട്ട്‌ലെറ്റുകളുമായി മാരുതി

maruti suzuki to set up small nexa outlets

മാരുതി സുസുക്കി, നെക്സ ഷോറൂമുകളുടെ ചെറു മാതൃകകള്‍ ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് നെക്സയുടെ ഷോറൂമുകള്‍ ഒരുങ്ങുക. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ മാത്രമെ നെക്സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. 200 -ലേറെ നഗരങ്ങളിലായി 360 നെക്സ ഔട്ട്ലെറ്റുകളാണ് രാജ്യത്ത് സ്ഥിതിചെയ്യുന്നത്.

മാരുതി സുസുക്കിയുടെ ആകെ വില്‍പ്പനയില്‍ 20 ശതമാനത്തോളം പങ്ക് വരുന്നത് നെക്സ ഷോറൂമുകളില്‍ നിന്നാണ്. വില്‍പ്പനയില്‍ നേരിട്ട ഇടിവാണ് കമ്പനിയെ ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കേന്ദ്രീകരിക്കാനുള്ള ഈ നീക്കത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. പരമാവധി രണ്ട് കാറുകളായിരിക്കും ഈ നെക്സ ഷോറൂമുകളില്‍ മാരുതി പ്രദര്‍ശിപ്പിക്കുക. എന്നാല്‍, സാധാരണ നെക്സ ഷോറൂമുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും പുതിയ ഷോറൂമുകളിലും കമ്പനി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പുതിയ ഷോറൂമുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കുകളിലാണ് കമ്പനി. ഡീലര്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി കമ്പനി സ്വന്തം ചിലവില്‍ ഡീലര്‍ഷിപ്പുകള്‍ നിര്‍മ്മിക്കുകയും ശേഷം ലീസ്/ വാടക വ്യവസ്ഥയില്‍ ഡീലര്‍മാര്‍ക്ക് നല്‍കുകയുമാണിപ്പോള്‍ ചെയ്യുന്നത്. സാധാരണ നെക്സ ഔട്ട്ലെറ്റുകള്‍ തുടങ്ങാന്‍ ആവശ്യമാവുന്നതിനെക്കാള്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ ചെറു ഔട്ട്ലെറ്റുകള്‍ സജ്ജീകരിക്കാമെന്നുള്ളതും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാവും.

Ads by Google
Ads by Google
Loading...
TRENDING NOW