Monday, June 17, 2019 Last Updated 12 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 11.10 AM

മരിക്കുന്നതിന് തൊട്ടുമുന്‍പ് നടന്‍ ജയന്‍ കുഞ്ചനെ ഏല്‍പ്പിച്ച പെട്ടിയില്‍ എന്തായിരുന്നു ? 10ലക്ഷം രൂപയോ അതോ.. ? കുഞ്ചന്റെ മറുപടി

 Kunjan, Jayan

മലയാള സിനിമയില്‍ ഹാസ്യനടന്മാരില്‍ പ്രമുഖനായ നടനാണ് കുഞ്ചന്‍. മലയാളത്തില്‍ 600-ലധികം സിനിമകളില്‍ വേഷമിട്ടിട്ടുള്ള ഇദ്ദേഹം പഴയ കാലത്തെ പല പ്രമുഖ നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ അതുല്യ നടന്‍ ജയനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് കുഞ്ചന്‍. ജയന്‍ മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ വീട്ടില്‍ ഒരു പെട്ടി വച്ചിട്ടാണ് പോയതെന്നും, അതുണ്ടാക്കിയ പ്രശ്‌നങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് കുഞ്ചന്‍. ഒരു പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

'' ഞാന്‍ സിനിമയ്ക്ക് അകത്ത് നിന്ന് പരിചയപെട്ടൊരു വ്യക്തിയാണ് ജയന്‍. എന്നോട് വളരെ സ്‌നേഹപൂര്‍വ്വമായാണ് പെരുമാറിയത്. ഞങ്ങള്‍ ഒരുപാട് പടങ്ങളില്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം ആണ് എനിക്ക് ഏറ്റവും വലിയ ഷോക്ക് ആയത്. കോളിളക്കം എന്ന പടത്തില്‍ ഞാനും ഉണ്ട്. അദ്ദേഹം എന്റെ വീട്ടില്‍ ഒരു പെട്ടി വെച്ചിട്ടാണ് പോയത്. ഡ്രസൊക്കെ വെച്ചിട്ടാണ് പോയത്. അത് വലിയ വിവാദമായി. അദ്ദേഹം മരിച്ചതിന് ശേഷം ഈ പെട്ടിയ്ക്കകത്ത് എട്ട് പത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ അനിയന്‍ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കി.

പക്ഷേ അന്നൊന്നും ഇങ്ങനെ എട്ട് പത്ത് ലക്ഷം രൂപ കിട്ടാനുള്ള മാര്‍ഗം പോലുമില്ല. അന്ന് മാല്‍ക്ക എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ മുമ്പില്‍ വെച്ച് പെട്ടിയൊക്കെ തുറന്നപ്പോള്‍ അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളൊക്കെയാണ് പെട്ടിയിലുണ്ടായിരുന്നത്. ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ ശേഷമേ വരികയുള്ളൂ. ഞാന്‍ മുണ്ടക്കയം പോകുകയാണ്, കുഞ്ചന്റെ വീട്ടില്‍ ഇരിക്കട്ടെ ഞാന്‍ പോകുമ്പോള്‍ എടുത്തോളാമെന്ന് പറഞ്ഞാണ് അദ്ദേഹം ഈ പെട്ടി എന്റെ വീട്ടില്‍ വെച്ചത്.'' - കുഞ്ചന്‍ പറയുന്നു.

Ads by Google
Thursday 30 May 2019 11.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW