Friday, July 19, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 11.05 AM

നിരന്തരം പീഡിപ്പിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യ കൊന്നു ; അറുത്തെടുത്ത തലയുമായി അഞ്ചു കി.മീ. അകലെയുള്ള സ്റ്റേഷനിലെത്തി കീഴടങ്ങി...!!

uploads/news/2019/05/311517/killer-women.jpg

ഗുവാഹത്തി: സ്ഥിരമായി ശാരീരികമായി പീഡിപ്പിച്ചിരുന്ന ഭര്‍ത്താവിന്റെ തലവെട്ടി അതുമായി പോലീസ് സ്റ്റേഷനിലെത്തി യുവതി കീഴടങ്ങി. ആസാമിലെ ലക്കിംപൂരില്‍ ചൊവ്വാഴ്ച രാത്രിയാണു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മസ്ഗാവ് സ്വദേശിനി ഗുണേശ്വരി ബര്‍കാട്ടകിയാണ് കീഴടങ്ങിയത്. ഭര്‍ത്താവ് മുദിറാം എന്ന 55 കാരന്‍ പതിവായി ഉപദ്രവിച്ചിരുന്നതായി ഇവര്‍ പോലീസിന് മൊഴി നല്‍കി.

രണ്ട് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു കുട്ടികളുള്ള ദമ്പതികള്‍ നിരന്തരം വഴക്കടിച്ചിരുന്നു. കടുത്ത മദ്യപാനിയായ മുദീറാം പതിവായി ഗുണേശ്വരിയെ മര്‍ദ്ദിച്ചിരുന്നു. ശാരീരിക പീഡനങ്ങളില്‍ കോടാലി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുന്നത് പതിവായിരുന്നെന്നും സഹി കെട്ടപ്പോഴാണ് താന്‍ ഈ കടുംകൈ പ്രവര്‍ത്തിച്ചതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്.

മദ്യലഹരിയില്‍ ആയിരിക്കെയാണ് ഗുണേശ്വരി ഭര്‍ത്താവിനെ വക വരുത്തിയത്. ചൊവ്വാഴ്ച രാത്രിയില്‍ പതിവു പോലെ ഭര്‍ത്താവ് മദ്യലഹരിയില്‍ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ ഗുണേശ്വരി വീട്ടിലുണ്ടായിരുന്ന വലിയ വായ്ക്കത്തി ഉപയോഗിച്ച് ഭര്‍ത്താവിന്റെ തലയറുത്ത് എടുക്കുകയും പിന്നീട് അത് ഒരു പ്ലാസ്റ്റിക് കവറിലാക്കി അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ധാര്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയുമായിരുന്നു.

ഉപദ്രവകാരിയായ മുദിറാമിനെ ഒരിക്കല്‍ ഗുണേശ്വരി ഉപേക്ഷിച്ചു പോയതാണ്. എന്നാല്‍ കുട്ടികളെ ഓര്‍ത്തു മടങ്ങിവന്നു. ഭര്‍ത്താവിനെ കൊല്ലുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. പതിവ് പോലെ മദ്യപിച്ച് എത്തി മര്‍ദ്ദിക്കാന്‍ തുടങ്ങിയ ഭര്‍ത്താവ് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിനെ കുത്തിയും വെട്ടിയും മുറിവേല്‍പ്പിക്കേണ്ടി വന്നെന്നും കൊല്ലുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ എന്നുമാണ് പറഞ്ഞിരിക്കുന്നത്.

Ads by Google
Thursday 30 May 2019 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW