Friday, July 19, 2019 Last Updated 7 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 08.21 AM

രണ്ടാം വട്ടത്തില്‍ ഗാന്ധി സമാരകത്തിലും അടല്‍ സമാധിയിലും യുദ്ധസമാരകത്തിലും പുഷ്പാര്‍ച്ചന നടത്തി നരേന്ദ്രമോദി

PM Modi

ന്യൂഡല്‍ഹി: രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന നരേന്ദ്രമോദി ഗാന്ധി സമാധിയിലും അടല്‍ സമാധിയിലും എത്തി പുഷ്പാര്‍ച്ചന നടത്തി. രാവിലെ ഏഴ് മണിക്കാണ് രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയത്.

തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും ബിജെപി സ്ഥാപകരില്‍ ഒരാളുമായ അടല്‍ ബിഹാരി വാജ്പയിയുടെ സ്മൃതിമണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. മോദിക്ക് പുറമെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും നിയുക്ത എംപിമാരും സദേവ് അടല്‍ സമാധിയില്‍ സ്ഥലില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.

ഇതിന് 15 മിനിട്ടിന് ശേഷം പ്രധാനമന്ത്രി ഇന്ത്യാ ഗേറ്റിന് സമീപമുള്ള യുദ്ധസ്മാരകത്തിലും എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. മോദിക്കൊപ്പം മൂന്ന് സേനാ തലവന്മാരും എത്തിയിരുന്നു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു. 40 ഏക്കറിലായി പടര്‍ന്നുകിടക്കുന്ന യുദ്ധസമാരകം ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്രമോദി സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്.

കര്‍ശന സുരക്ഷയാണ് മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇവിടങ്ങളില്‍ ഒരുക്കിയിരുന്നത്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ നടക്കുവാന്‍ പോകുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW