Saturday, July 06, 2019 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 05.04 PM

'പബ്ജി' മാനസിക രോഗം: ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയില്‍ പബ്ജി ഗെയിമും

ഡബ്ല്യു.എച്ച്.ഒ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയില്‍ (International Classification of Diseases – ICD) 11-ാമത് പതിപ്പിലാണ് ഗെയിംമിഗ് ശീലങ്ങളെ ഒരു മാനസിക രോഗമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്
World heath organization,Gaming, Pub G

പബ്ജി ഗെയിമിനോടുള്ള വലിയ താല്‍പര്യം ഇനിമുതല്‍ ഒരു രോഗമാണെന്നു ലോക ആരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). മൊബൈല്‍-കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് ഗെയിമുകള്‍ക്ക് അകപ്പെട്ടിരിക്കുന്നത് ഒരു മാനസിക രോഗമായി കണക്കാക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്. ഗെയിമിങ് ശീലങ്ങള്‍ ഒരു വര്‍ഷത്തിലധികമായി അനിയന്ത്രിതമായും അനാരോഗ്യമായും തുടരുന്ന സാഹചര്യത്തിലാണ് അത് ഒരു രോഗമായി പരിഗണിക്കേണ്ടത്.

ഡബ്ല്യു.എച്ച്.ഒ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയില്‍ (International Classification of Diseases – ICD) 11-ാംമത് പതിപ്പിലാണ് ഗെയിംമിഗ് ശീലങ്ങളെ ഒരു മാനസിക രോഗമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വേണ്ട വിധത്തിലുള്ള പഠനങ്ങള്‍ക്കു ശേഷമാണൊ ഇത്തരത്തിലൊരു തീരുമാനത്തിലെത്തി എന്നതില്‍ ഇപ്പോഴും തര്‍ക്കം നടക്കുന്നുണ്ട്. എങ്കിലും ഏറ്റവും പുതിയ ഐ.സി.ഡി 72-ാം ലോക സമ്മേളനത്തില്‍ വച്ച് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ജീവിതത്തിലെ ദൈനംദിനകാര്യങ്ങളേക്കാള്‍ പ്രാധാന്യം ഗെയിമിങിന് നല്‍കുന്ന സാഹചര്യത്തിലാണ് അതിനെ ഒരു രോഗമായി കണക്കാക്കി ചികിത്സ തേടേണ്ടത്. അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലെ മെന്റല്‍, ബിഹേവിയറല്‍ ഓര്‍ ന്യൂറോഡെവലപ്മെന്റല്‍ ഡിസോര്‍ഡര്‍ എന്ന ഭാഗത്താണ് ഗെയിമിങ് ഡിസോര്‍ഡറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗെയിമുകളോട് അമിതമായി ആസക്തി തോന്നുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. അമേരിക്കന്‍ സൈക്കിയാട്രിക് അസോസിയേഷന്റെ 'ഡയഗ്നോസ്റ്റിക്സ് ബൈബിളി'ന്റെ ഏറ്റവും പുതിയ പതിപ്പിലും ഇതേകുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്.
ജപ്പാനില്‍ മാത്രം 9.30 ലക്ഷം പേര്‍ ഈ രോഗത്തിനു അടിപ്പെട്ടിരിക്കുന്നുവെന്നും അഞ്ചു വര്‍ഷത്തിടെ ഇത്തരം പ്രശ്‌നമുള്ളവരുടെ എണ്ണം ഇരട്ടിയായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW