Thursday, July 04, 2019 Last Updated 8 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 03.37 PM

ശുക്രനും രാഹുവും ജാതകത്തില്‍ ചേര്‍ന്ന് നിന്നാല്‍

uploads/news/2019/05/311289/joythi290519a.jpg

ശുക്രനും രാഹുവും ഗ്രഹനിലയില്‍ ഒന്നിച്ചുവന്നാല്‍ അവന് കുജന്റെ ദൃഷ്ടിയുണ്ടായാല്‍ സ്ത്രീക്ക് പ്രണയസാധ്യത കൂടും. പുരുഷനോടൊത്ത് ഒളിച്ചോടുവാനും യോഗമുണ്ട്. പുരുഷ ജാതകത്തില്‍ രവിയും രാഹുവുമായി ചേര്‍ന്ന് നിന്നാല്‍ പുരുഷന്റെ സര്‍വ്വ വരുമാനങ്ങളും ആകസ്മികമായുള്ള ഇടപെടല്‍ മൂലം നശിക്കും. പ്രേമത്തിന് കണ്ണില്ലായെന്ന് പറയുന്ന അപ്രതീക്ഷിത അനുഭവങ്ങള്‍ ഉണ്ടാകും.

പ്രായം പ്രശ്‌നമാക്കില്ല. കുടുംബമഹിമ നോക്കില്ല. മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കില്ല. അങ്ങനെ സംഭവിക്കുന്നതിന്റെ 90 ശതമാനവും ചതി, വഞ്ചന, ധനനഷ്ടം, മാനസിക ദുഃഖം, ആത്മഹത്യാ പ്രവണത ഇവയിലെത്തിച്ചേരും. അവസാനം പ്രണയിനി ജീവച്ഛവമാകും. രാഹു, ചൊവ്വ, ശനി, കേതു അഷ്ടമത്തില്‍ നിന്നാല്‍ വിവാഹം നടക്കുന്നതുവരെ ബുദ്ധിമുട്ടുകള്‍ പലതുമുണ്ടാകും.

രാഹു 5-ല്‍ നില്‍ക്കുകയോ, 5-ാം ഭാവാധിപനോട് യോഗം ചെയ്തു നില്‍ക്കുകയോ ചെയ്യുമ്പോള്‍ ശുഭദൃഷ്ടി ഇല്ലെങ്കില്‍ ആ കുട്ടിക്ക് സര്‍പ്പശാപം മൂലമാണ് സന്താനമുണ്ടാകത്തതെന്ന് ധരിച്ച് പ്രതിവിധി ചെയ്യണം.

രാഹുര്‍ദശ 18 വര്‍ഷമാണ്. ആദ്യഖണ്ഡമായ 6 വര്‍ഷം ദുഃഖവും മദ്ധ്യഖണ്ഡത്തില്‍ സുഖം-ധന ലാഭം. യശ്ശസ്സ് മുതലായ ഗണഫലങ്ങളും അനുഭവപ്പെടും. അന്ത്യഖണ്ഡം ദുരിതപൂര്‍ണ്ണമാണ്.

വേര്‍പാടുകള്‍, മാതൃപിതൃ ദുരിതങ്ങള്‍ സംഭവിക്കാം. രാഹുര്‍ദശയില്‍ സുഖഹാനിയും പലവിധ രോഗങ്ങളും, ചൊറി, ചിരങ്ങ്, കുഷ്ഠം, രക്തവാതം മുതലായവയും ഉണ്ടാകും. ഭാര്യാപുത്ര നിയോഗം, വായ്, കണ്ണ്, പല്ല് മുതലായവയെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉണ്ടാകും.

രോഗങ്ങള്‍, സ്ഥാനഭ്രംശം, അന്യദേശവാസം, അധികാര നഷ്ടം, സര്‍ക്കാര്‍ നടപടികള്‍ മുതലായ വിഷമതകള്‍ ഉണ്ടാകും.
ഇങ്ങനെയുള്ള അനിഷ്ട ഫലങ്ങളെ ചെയ്യുന്നവനാണെങ്കിലും രാഹു ഇഷ്ടരാശിയിലോ, അനുകൂല രാശിയിലോ നിന്നാല്‍ പലവിധ ശുഭഫലങ്ങളെയും ചെയ്യുന്നതായി അനുഭവത്തില്‍
കാണുന്നുണ്ട്.

തുലാത്തില്‍ നില്‍ക്കുന്ന രാഹുവിന്റെ അവസ്ഥ ദുരിതം തന്നെയാണ് ഫലം. ഉന്മാദം, അപസ്മാരം, മാനസികരോഗം, കളത്രത്തിന് രോഗപീഡ. ദാരിദ്ര ദുഃഖം, ദേഹദുരിതം ഇത്യാതി ദോഷഫലമുണ്ടാകും. എന്നാല്‍ രാഹുര്‍ദശയില്‍ വിവാഹം ഉറപ്പായി നടക്കും. ദശാന്ത്യം പിതാവിന് ദോഷം ചെയ്യും.

വൃശ്ചികത്തില്‍ നില്‍ക്കുന്ന രാഹുവിന്റെ ദശയും അത്ര നന്നല്ല. തനിക്കോ, പിതാവിനോ ദുരിതമുണ്ടാകും. എന്നാല്‍ രാഹു ഉപചയ സ്ഥാനങ്ങളില്‍ നിന്നാല്‍ ഈ ദോഷങ്ങള്‍ ഒന്നും ബാധകമല്ലെന്നറിയണം. ശുഭഗ്രഹത്തോട് ചേര്‍ന്നാല്‍ ശുഭഫലം തരും.

പാപനോട് ചേര്‍ന്നാല്‍ അവന്‍ കഠിനമായ പാപം ചെയ്യും. അത് രാഹുവിന്റെ പ്രത്യേകതയാണ്. സ്ത്രീ ജാതകത്തില്‍ ഏഴാമിടത്ത് രാഹുനിന്നാല്‍ ഭര്‍ത്തൃനാശം പറയണം.

അല്ലെങ്കില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവളായിരിക്കും. സ്ത്രീജാതകം 5, 9 ഭാവങ്ങളില്‍ രാഹു നിന്നാല്‍ സന്താന സൗഭാഗ്യം കുറയുമെന്നാണ് ആചാര്യന്‍ പറയുന്നത്.

പഞ്ചമാല്‍ പ്രസവം-നവമാല്‍ പുത്രസമ്പത്ത്. അബോര്‍ഷന്‍ മൂലവും പ്രസവത്തിലും ദുരിതാനുഭവങ്ങള്‍ ഉണ്ടാകാം. ജാതക പരിശോധനയിലൂടെ വരാനിരിക്കുന്ന ദുര്‍വ്വിധി മനസ്സിലാക്കി ദോഷനിഗ്രഹത്തിന് യഥാവിധി പ്രാര്‍ത്ഥനകളും വഴിപാടും നടത്തിയാല്‍ ഈവക ദോഷങ്ങളൊന്നും തന്നെ ബാധിക്കില്ല.

കര്‍മ്മത്തേക്കാള്‍ പ്രയോജനം ദുരിതസാധ്യത മനസ്സിലാക്കി സ്വയം പ്രാര്‍ത്ഥിക്കുന്നതാണ്. ദുഷ്‌ക്കര്‍മ്മങ്ങള്‍ ഒന്നും ഇതിന് പരിഹാരമല്ല. അടുത്തുള്ള ജ്യോതിഷനെ ജാതകം കാണിച്ച് ഉപദേശം സ്വീകരിക്കുക. മാരകരോഗവും തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചുമാറ്റാന്‍ കഴിയുമല്ലോ?

ജ്യോതിഷം ശാസ്ത്രമാണ്- അത് സത്യവുമാണ്.

കെ.എന്‍. ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Wednesday 29 May 2019 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW