Wednesday, July 17, 2019 Last Updated 24 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 07.41 PM

പ്രതിസന്ധികള്‍ക്ക് താല്‍കാലിക വിരാമം; രാഹുല്‍ ഗാന്ധി മൂന്നോ നാലോ മാസത്തേയ്ക്ക് കോണ്‍ഗ്രസ്സ് അധ്യക്ഷനായി തുടര്‍ന്നേക്കും

Rahul Gandhi, Congress president

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മൂന്നോ നാലോ മാസങ്ങള്‍ കൂടി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനെ കണ്ടെത്തുന്നവരെ രാഹുല്‍ ഗാന്ധി തന്നെ തുടരുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം രാജിവെയ്ക്കാനുള്ള തന്റെ തീരുമാനത്തില്‍ നിന്നും രാഹുല്‍ പിന്മാറിയിട്ടില്ല. കൂടാതെ സാണിയ ഗാന്ധിയേയും പ്രിയങ്ക ഗന്ധിയേയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ നിര്‍ബന്ധം പിടിക്കുന്നുണ്ട്. തീരുമാനം വീണ്ടും പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയില്‍ സമ്മര്‍ദം തുടരുകയാണ്.

അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW