Tuesday, July 02, 2019 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 28 May 2019 04.37 PM

ഇരുനൂറിലേറെ പുതിയ വര്‍ക്ഷോപ്പുമായി മാരുതി സുസുക്കി

 maruti suzuki adds 200 new service workshops infy19

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുനൂറിലേറെ പുതിയ വര്‍ക്ഷോപ്പുകള്‍ തുറന്നുവെന്ന് അറിയിച്ചു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കുകയും മികച്ച ബന്ധം സ്ഥാപിക്കുകയും ചെയ്ത കമ്പനി ആ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമത്തിലാണെന്നു മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (സര്‍വീസ്) പാര്‍ഥോ ബാനര്‍ജി അഭിപ്രായപ്പെട്ടു.

വില്‍പ്പനാന്തര സേവന നിലവാരം മെച്ചപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണു കൂടുതല്‍ വര്‍ക്ഷോപ്പുകള്‍ സ്ഥാപിക്കുന്നത്. ഇതോടെ രാജ്യത്തെ 1,789 നഗരങ്ങളിലും പട്ടണങ്ങളിലായി 3,634 വര്‍ക്ഷോപ്പുകളാണു കമ്പനിക്കുള്ളതെന്നും എംഎസ്‌ഐഎല്‍ അറിയിച്ചു.

ഓണ്‍ റോഡ് അസിസ്റ്റന്‍സിന്റെ ഭാഗമായി ക്യുആര്‍ടി അവതരിപ്പിച്ച മാരുതി സുസുക്കി തിരഞ്ഞെടുത്ത വര്‍ക്ഷോപ്പുകളില്‍ രാത്രികാല സര്‍വീസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ ആശയവിനിമയ സാധ്യതകളും മാരുതി കഴിയുന്നത്രെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു ബാനര്‍ജി അറിയിച്ചു.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ പരിഗണിച്ചു പുതുതലമുറ ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും മാരുതി സുസുക്കി നടത്തുന്നുണ്ടെന്നു ബാനര്‍ജി പറഞ്ഞു. ഓട്ടത്തിനിടെ തകരാര്‍ നേരിടുന്ന വാഹനങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കാന്‍ ബൈക്കിലെത്തുന്ന ക്വിക് റസ്‌പോണ്‍സ് ടീമു(ക്യു ആര്‍ ടി)കളെയും കമ്പനി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW