Sunday, July 07, 2019 Last Updated 38 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 27 May 2019 03.40 PM

പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാത്തത് എന്തുകൊണ്ടാണ്? ഓര്‍മ്മശക്തി വര്‍ധിക്കാന്‍ കുട്ടികള്‍ക്ക് ആയുര്‍വേദ മരുന്നുകളുണ്ടോ?

Ask to Doctor

ഓര്‍മ്മശക്തി വര്‍ധിക്കാന്‍

എന്റെ മകള്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പഠനത്തില്‍ മിടുക്കിയാണ്. എന്നാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നു. പഠിച്ചതെല്ലാം പരീക്ഷാസമയത്ത് ഓര്‍ത്തെടുക്കാനാകുന്നില്ല എന്നാണ് അവള്‍ പറയുന്നത്. ഓര്‍മ്മ നില്‍ക്കുന്നില്ല. പരീക്ഷയോട് അടുത്ത സമയങ്ങളില്‍ കൂടുതല്‍ സമയമെടുത്ത് പഠിക്കുന്നുണ്ട്. എന്നിട്ടും പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാത്തത് എന്തുകൊണ്ടാണ്? ഓര്‍മ്മശക്തി വര്‍ധിക്കാന്‍ കുട്ടികള്‍ക്ക് ആയുര്‍വേദ മരുന്നുകളുണ്ടോ?
------ നിഷ രാജീവ് , തിരൂര്‍

പരീക്ഷ അടുക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യകര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ഓര്‍മ്മശക്തിയും ശരീരക്ഷീണവുമായി വളരെയധികം ബന്ധമുണ്ട്. ക്ഷീണത്തോടെ പഠിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കില്ല.

പരീക്ഷക്കാലത്ത് പ്രത്യേകിച്ചും കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുകൊണ്ടും കൃത്യസമയത്ത് ആഹാരം കഴിക്കാത്തതുകൊണ്ടും ദഹനക്കുറവ്, ടെന്‍ഷന്‍ എന്നിവ മൂലം അനീമിയയുടെ ലക്ഷണങ്ങളും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കൂടാതെ പഠനത്തിനുള്ള ടെന്‍ഷന്‍ നിമിത്തവും അസിഡിറ്റി വര്‍ധിക്കും.

ഇത് ദഹന വ്യവസ്ഥയെ തകരാറിലാക്കും. ഇതെല്ലാം ക്ഷീണത്തിന് കാരണമാകുന്നു. പഠനസമയത്ത് തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കണം. പരീക്ഷ അടുക്കുന്ന സമയത്ത് ലഘുവായതും എരിവ്, പുളി, ഉപ്പ് ഇവ കുറച്ചുള്ള ആഹാരവും വേണം കഴിക്കാന്‍.

സ്മൃതി ഗ്രാന്യൂള്‍സ് 10 ഗ്രാം വീതം 2 നേരം പാലില്‍ ചേര്‍ത്ത് കഴിക്കുക. സാരസ്വതാരിഷ്ടം അര മാനസമിത്ര ഗുളിക ചേര്‍ത്ത് 2 നേരം ആഹാരശേഷം ഉപയോഗിക്കുക. ജലദോഷം, കഫക്കെട്ട്, തലവേദന എന്നിവ ഇല്ലാത്ത പ്രകൃതമാണെങ്കില്‍ കയ്യുണ്യാദി കേരം നെറുകയില്‍ വച്ച് കുളിക്കുക.

കൂടാതെ സാരസ്വത ഗോള്‍ഡ് അതിരാവിലെ 5 തുള്ളി വീതം വെറുംവയറ്റില്‍ സേവിക്കുക. കലശലായ ഓര്‍മ്മക്കുറവ് ഉണ്ടെങ്കില്‍ മഹാസാരസ്വത ഘൃതം ഒരു ടീസ്പൂണ്‍ വീതം അതിരാവിലെ സേവിക്കുന്നതും നന്ന്. ഈ മരുന്നുകള്‍ എല്ലാം ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് നല്‍കേണ്ടത്.

മുടികൊഴിച്ചില്‍ മാറാന്‍


ഞനൊരു കോളജ് വിദ്യാര്‍ഥിനിയാണ്. 18 വയസ്. നല്ല ബലമുള്ള മുടിയായിരുന്നു എനിക്ക്. എന്നാല്‍ കുറച്ചുകാലമായി മുടി കൊഴിയാന്‍ തുടങ്ങി. കുളിക്കുമ്പോള്‍ എട്ടും പത്തും മുടിയിഴകള്‍ കൊഴിഞ്ഞുപോകുന്നു. ഞാന്‍ പഠിച്ച ക്ലാസിലെല്ലാം ഏറ്റവും കൂടുതല്‍ മുടിയുള്ളത് എനിക്കായിരുന്നു. പക്ഷേ, ഇപ്പോഴത്തെ അവസ്ഥ സങ്കടകരമാണ്. മുടികൊഴിച്ചില്‍ മാറാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? സാധാരണ വെളിച്ചെണ്ണയാണ് ഞാന്‍ ഉപയോഗിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഷാംപൂകൊണ്ട് മുടി കഴുകും. മുടികൊഴിച്ചില്‍ മാറാന്‍ എന്താണ് മാര്‍ഗം?
------ പ്രിയ ദിനേശ് , ചേര്‍പ്പുളശേരി

സോപ്പ്, ഷാംപൂ ഇവ തലയില്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. എരിവ്, പുളി, ഉപ്പ് ഇവ അധികമുള്ള ആഹാരം കഴിവതും കുറയ്ക്കുക. കാത്സ്യം, ചുവന്ന രക്താണുക്കളുടെ കുറവ് ഇവ ഉണ്ടെങ്കിലും മുടി കൊഴിച്ചല്‍ വര്‍ധിക്കും.

ആര്‍ത്തവ ശുദ്ധി ഇല്ലെങ്കിലും മുടികൊഴിച്ചില്‍ വരാം. മൈഗ്രേയ്ന്‍ ഒരു പ്രധാന കാരണമാണ്. തടിച്ച ശരീരപ്രകൃതമല്ലെങ്കില്‍ നാരസിംഹരസായനം 2 ടീസ്പൂണ്‍ വീതം 2 നേരം ആഹാരശേഷം കഴിക്കുക.

കയ്യുണ്യാദി കേരം, നീലിഭൃംഗാദി കേരം, ധുര്‍ദ്ദൂരപത്രാദി കേരം ഇവ തലയില്‍ തുല്യ അളവില്‍ തേയ്ക്കുക. പ്രൊട്ടക്ട് ടാബ്‌ലറ്റ് 2 വീതം 2 നേരം ആഹാരത്തിനു മുന്‍പ് കഴിക്കുക. ചന്ദ്രപ്രഭ ഗുളിക 1 വീതം 2 നേരം ആഹാരശേഷം കഴിക്കുക. തിളപ്പിച്ചാറിയ വെള്ളം നന്നായി കുടിക്കുകയും വേണം. ഡോക്ടറെ കണ്ട് പരിശോധന നടത്തിയ ശേഷം മരുന്നുകള്‍ സേവിക്കുന്നതാണ് ഉത്തമം.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദ, തൊടുപുഴ

Ads by Google
Ads by Google
Loading...
TRENDING NOW