Sunday, July 21, 2019 Last Updated 58 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 26 May 2019 01.47 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2019/05/310648/azcha.jpg

അശ്വതി: പ്രവര്‍ത്തന മേഖലയില്‍ അവിചാരിത നഷ്‌ടം. ബന്ധുജന സഹായം ലഭിക്കും. അനുകൂലമായി ലഭിച്ചിരുന്ന പല കാര്യങ്ങളും തടസ്സപ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും

ഭരണി: മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം, തൊഴില്‍പരമായ നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ മുതിര്‍ന്നവരില്‍ നിന്ന്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

കാര്‍ത്തിക: നഷ്‌ടപ്പെട്ടെന്ന്‌ കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിന്‌ മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ അനുകൂല സ്‌ഥലം മാറ്റം, ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി.

രോഹിണി: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സ്‌ത്രീകളുമായി ഇടപെട്ട്‌ മാനഹാനിക്ക്‌ സാധ്യത. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങളില്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍ നിന്ന്‌ ധനലാഭത്തിന്‌ സാധ്യത.

മകയിരം: മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ മികച്ച പ്രകടനം. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ക്കായി പണം മുടക്കും. മനസ്സ്‌ അലഞ്ഞുതിരിയുന്ന അനുഭവമായുണ്ടാകും. രാഷ്ര്‌ടീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും.

തിരുവാതിര: ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍കുവാന്‍ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന ലക്ഷ്യം കാണും.

പുണര്‍തം: കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ ശ്രദ്ധിക്കുക. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന്‌ നേട്ടം. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.

പൂയം: ദാമ്പത്യജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കള്‍ വഴി കാര്യപ്രാപ്‌തി. മറ്റുള്ളവരുമായി കലഹങ്ങള്‍ക്ക്‌ സാധ്യത. ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത.

ആയില്യം: അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാദ്ധ്യതയുള്ള വാരമാണ്‌. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. അന്യജനസഹായം ലഭിക്കും. മുന്‍ പരിചയമില്ലാവരില്‍ നിന്ന്‌ സഹായങ്ങള്‍ സ്വീകരിക്കാതിരിക്കുക.

മകം: പഠനത്തില്‍ അലസത വര്‍ദ്ധിക്കുവാന്‍ ഇടയുണ്ട്‌. വിലപിടിപ്പുള്ള ഉപഹാരങ്ങള്‍ ലഭിക്കും. കര്‍മരംഗം പുഷ്‌ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സങ്ങള്‍ മാറും. ആരോഗ്യപ്രശ്‌നങ്ങള്‍ ശമിക്കും.

പൂരം: ഭവനനിര്‍മാണം, ഭവനം മോടിപിടിപ്പിക്കല്‍ എന്നിവ സാധിക്കും. മനഃസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും. ധനപരമായ നേട്ടങ്ങള്‍ മനഃസുഖം നല്‍കും.

ഉത്രം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. മനസ്സില്‍ നിലനിന്നിരുന്ന അനാവശ്യ വിഷമതകള്‍ ശമിക്കും. ആരോഗ്യപരമായ വിഷമതകള്‍ തരണം ചെയ്യും.

അത്തം: പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കരുത്‌. സ്വന്തം പ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. സര്‍ക്കാരില്‍ നിന്നോ, മറ്റ്‌ ഉന്നതസ്‌ഥാനങ്ങളില്‍ നിന്നോ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. ഏറ്റെടുത്ത തൊഴിലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കും.

ചിത്തിര: സാമ്പത്തിക വിഷമതകള്‍ നേരിടും. ഭൂമി വില്‍പ്പനയില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തയാറെടുപ്പുകള്‍ നടത്തും. വിവാഹാലോചനകളില്‍ തീരുമാനം. നേത്രരോഗത്തിന്‌ ചികിത്സ തേടും.

ചോതി: അനാവശ്യ യാത്രകള്‍ വേണ്ടിവരും. പ്രവര്‍ത്തനങ്ങളില്‍ മന്ദത നേരിടും. പൈതൃകസ്വത്ത്‌ ലഭിക്കുവാന്‍ യോഗം. ഭൂമി വാങ്ങല്‍, ഗൃഹനിര്‍മാണം എന്നിവയും സാധിതമാകും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ ദിനം പ്രതികൂലം.

വിശാഖം: ജീവിതപങ്കാളിക്ക്‌ ഉയര്‍ച്ച. പലതരത്തില്‍ നിലനിന്നിരുന്ന സാമ്പത്തിക വിഷമതകള്‍ക്ക്‌ ശമനം. പുതിയ വസ്‌ത്രലാഭമുണ്ടാകും. ബിസിനസില്‍ നേട്ടം. പ്രവര്‍ത്തനങ്ങളില്‍ ജയം. ഭക്ഷണസുഖം വര്‍ധിക്കും.

അനിഴം: സാമ്പത്തിക വിഷമതകള്‍ മറികടക്കും. വിവാഹമോചനക്കേസുകള്‍ നടത്തുന്നവര്‍ക്ക്‌ ഒത്തുതീര്‍പ്പിനുള്ള അവസരം. സ്വപ്രയത്നത്താല്‍ തടസങ്ങള്‍ തരണം ചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനം ലഭിക്കും.

തൃക്കേട്ട: തൊഴിലന്വേഷണങ്ങളില്‍ വിജയം, താല്‍ക്കാലിക ജോലികള്‍ സ്‌ഥിരപെടാന്‍ സാധ്യത. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണസുഖം ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാവും. പൊതുപ്രവര്‍ത്തന രംഗത്ത്‌ നേട്ടങ്ങള്‍.

മൂലം: ബന്ധുജനങ്ങളില്‍ നിന്ന്‌ അകന്നുകഴിയേണ്ടി വരും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. വാതജന്യരോഗത്താല്‍ വിഷമിച്ചിരുന്നവര്‍ക്ക്‌ ആശ്വാസം. വിവാഹാലോചനകളില്‍ പുരോഗതി.

പൂരാടം: കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ ആശ്വാസം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ രോഗദുരിതസാധ്യത. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. ഔഷധസേവ വേണ്ടിവരും.

ഉത്രാടം: സ്വഭാവത്തില്‍ സ്വാര്‍ഥത വര്‍ധിക്കും. തന്മൂലം മറ്റുള്ളവരുമായി അകല്‍ച്ചയോ, പരിഭവമോ ഉണ്ടാകുവാന്‍ സാധ്യത. രോഗാവസ്‌ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ ആശ്വാസം. ഔഷധസേവ അവസാനിപ്പിക്കുവാന്‍ സാധിക്കും.

തിരുവോണം: ജലജന്യ രോഗ സാദ്ധ്യത. പ്രണയബന്ധിതര്‍ക്ക്‌ അനുകൂലമായ ബന്ധുജനസഹായം. ബിസിനസില്‍ പണം മുടക്കി വിജയം നേടുവാന്‍ സാധിക്കും, പഠനരംഗത്ത്‌ മികവ്‌ പുലര്‍ത്തും.

അവിട്ടം: ബന്ധുഗുണം അനുഭവിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സ്വഗൃഹത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവരും. ആഘോഷ ചടങ്ങുകളില്‍ സംബന്ധിക്കും.

ചതയം: ഗൃഹനിര്‍മാണം, വാഹനം വാങ്ങല്‍ എന്നിവയെലേര്‍പ്പെടും. കാര്‍ഷികമേഖലയില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ഏജന്‍സി, ബ്രോക്കര്‍ തൊഴിലില്‍ നിന്ന്‌ ധനനേട്ടം കൈവരിക്കും. വൈവാഹിക ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

പൂരൂരുട്ടാതി: സന്താനങ്ങളെക്കൊണ്ട്‌ മനോവിഷമം. വ്യവഹാരം നടത്തുന്നവര്‍ക്ക്‌ വിജയം. അനിയന്ത്രിതകോപം പലപ്പോഴും മാനസികനിലയില്‍ പ്രതിഫലിക്കും. അനാവശ്യ വിവാദങ്ങളില്‍ ഏര്‍പ്പെടും.

ഉത്രട്ടാതി: സാമ്പത്തിക വിഷമതകളില്‍ നിന്ന്‌ മോചനം, തൊഴില്‍സ്‌ഥലത്ത്‌ അംഗീകാരം. വിവാഹാലോചനകള്‍ പുരോഗമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും.

രേവതി: കുടുംബത്തില്‍ സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്‌ഥത ഉടലെടുക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടമില്ലാത്ത സ്‌ഥലത്തേക്ക്‌ മാറ്റം ഉണ്ടാകും. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍.

Ads by Google
Sunday 26 May 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW