Monday, June 17, 2019 Last Updated 25 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 07.48 PM

എന്‍ഡിഎ ഇന്ന് എത്തി നില്‍ക്കുന്നത് മോഡി കാരണമല്ല, അത് ജനങ്ങളുടെ പിന്തുണ: ഇത് ഹൃദയങ്ങളെ ഒന്നാക്കിയ വര്‍ഷം, ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് നരേന്ദ്രമോഡി

PM Modi,  NDA meeting

ന്യൂഡല്‍ഹി: എന്‍ഡിഎ ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നത് മോഡി കാരണമല്ല അത് ജനങ്ങള്‍ കാരണം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പുതിയ ഇന്ത്യയുടെ തുടക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയ വര്‍ഷമാണിതെന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോട് എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോഡി പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് പല സമൂഹങ്ങളെയും ഒന്നിപ്പിച്ചു. മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കി. ഇന്ത്യന്‍ ഭരണഘടനയെ വന്ദിച്ച ശേഷമാണ് നരേന്ദ്രമോഡി പ്രസംഗിക്കാനെത്തിയത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് താനെങ്കിലും തനിക്ക് മാത്രം പ്രത്യേക പരിഗണന വേണ്ടെന്നും മോഡി പറഞ്ഞു. നിങ്ങളെന്നെ നേതാവായി തിരഞ്ഞെടുത്തത് സംവിധാനത്തിന്റെ ഭാഗമായാണ്. ഞാന്‍ നിങ്ങളിലൊരാളാണ്. നിങ്ങളെപ്പോലെയൊരാളാണ്. സാമൂഹികമായ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പ്. ഭരണ അനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിശന്റ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധപ്പെട്ടിരിക്കുന്നതെന്നും മോഡി പറഞ്ഞു. 17-ാം ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ ഏറ്റവും കുടുതല്‍ വനിതകള്‍ പാര്‍ലമെന്‍്റിലെത്തിയതും മോഡി ചൂണ്ടിക്കാട്ടി. അതേസമയം അനാവശ്യ പ്രസ്താവനകള്‍ പാടില്ലെന്നും മോഡി എംപിമാരെയും നേതക്കാന്മാരെയും ഒാര്‍മ്മിപ്പിച്ചു.

ന്യൂനപക്ഷങ്ങള്‍ ഭയത്തിന്റെ നിഴലിലാണെന്ന് തിരഞ്ഞെടുപ്പ് പ്രചഭരണങ്ങള്‍ക്കിടെ വ്യാപകമായി ഉയര്‍ന്നു കേട്ടതാണ്. 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ആ സര്‍ക്കാരിനെ സമര്‍പ്പിച്ചത് ദളിതര്‍ക്കും, പാവപ്പെട്ടവര്‍ക്കും, ഇരകള്‍ക്കും, രാജ്യത്തെ ആദിവാസി സമൂഹത്തിനുമാണ്. ഇന്നത് വീണ്ടും താന്‍ ആവര്‍ത്തിക്കുകയാണെന്നും മോഡി പറഞ്ഞു. രാജ്യത്ത് ഒരു തരത്തിലുമുള്ള വിവേചനം പാടില്ലെന്നും മോഡി ഓര്‍മ്മിപ്പിച്ചു. എല്ലാവര്‍ക്കും നന്ദി അിയിച്ചുകൊണ്ട്. ഇതൊരു പുതിയ യാത്രയാണെന്ന് പറഞ്ഞുകൊണ്ടാണ് മോഡി എന്‍ഡിഎ മീറ്റിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. മുതിര്‍ന്ന് ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ അനുഗ്രഹവും നരേന്ദ്രമോഡി തേടി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW