Friday, June 14, 2019 Last Updated 28 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.11 AM

ഇളവുകള്‍ കൈമാറിയില്ല; മാരുതി സംശയനിഴലില്‍

ന്യൂഡല്‍ഹി: കാര്‍ നിര്‍മാതാക്കളായ മാരുതി ഉപയോക്‌താക്കള്‍ക്ക്‌ ഇളവുകള്‍ െകെമാറാതെ അമിത ലാഭമുണ്ടാക്കിയതായി സൂചന. ജാപ്പനീസ്‌ കമ്പനിയായ സുസുക്കി മോട്ടോള്‍ കോര്‍പ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മാരുതി ഉപയോക്‌താക്കള്‍ക്കു ഇളവുകള്‍ നല്‍കുന്നതില്‍നിന്നു ഡീലേഴ്‌സിനെ തടഞ്ഞെന്നാണു ആരോപണം.
ഇന്ത്യന്‍ വാഹന വിപണിയുടെ 51 ശതമാനത്തിലധികം െകെമുതലുള്ള കമ്പനിയാണ്‌ മാരുതി. രാജ്യത്തുള്ള 3,000 ഡീലര്‍മാര്‍വഴി മാര്‍ച്ചു വരെ 17.3 ലക്ഷം യാത്രാ വാഹനങ്ങളാണു കമ്പനി വിറ്റത്‌. കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യ(സി.സി.ഐ) ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന്‌ അടുത്ത വൃത്തങ്ങള്‍ വ്യക്‌തമാക്കി.
മനഃപൂര്‍വം ഇളവുകള്‍ തടഞ്ഞെന്നാണു വിലയിരുത്തല്‍. ഇതുവഴി കുറഞ്ഞ വിലയ്‌ക്കു ലഭിക്കേണ്ട വാഹനങ്ങളും സേവനങ്ങളും കടുത്തതായി. ഏതു സമയത്താണ്‌ കമ്പനി വിപണിയില്‍ ക്രമക്കേട്‌ നടത്തിയതെന്ന കാര്യം വ്യക്‌തമാക്കിയിട്ടില്ല. എന്നാല്‍ 10 മാസത്തെ കണക്കുകളാണ്‌ പരിശോധിക്കുന്നതെന്നാണു ലഭ്യമായ സൂചന. മാരുതിയും സി.സി.ഐയും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മൊത്തവിലയിലാണ്‌ കമ്പനികള്‍ വാഹനങ്ങള്‍ ചില്ലറക്കടക്കാര്‍ക്കു നല്‍കുന്നത്‌. ഇതു ഉപയോക്‌താക്കളിലെത്തുന്നത്‌ ചില്ലറക്കടക്കാരുടെ കമ്മീഷനടക്കം ഉയര്‍ന്ന വിലയിലാണ്‌. ചില്ലറകടക്കാര്‍ ഉപയോക്‌താക്കളെ ആകര്‍ഷിക്കുന്നതിനായി അവരുടെ കമ്മീഷനിലടക്കം ഇളവുകള്‍ നല്‍കുകയാണ്‌ പതിവ്‌. ഈ ഇളവുകള്‍ കമ്പനി പരിമിതപ്പെടുത്തുകയാണു ചെയ്‌തത്‌.
രാജ്യത്തെ നിമയമനുസരിച്ച്‌ ഇത്‌ കുറ്റകരമാണ്‌. 2017ല്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മോട്ടോര്‍ കോര്‍പ്പറേഷനുമേല്‍ സമാന കുറ്റത്തിനു സി.സി.ഐ. 125 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വാഹനവിലയില്‍ പരിധി നിശചയിച്ച്‌ ഡീലേഴ്‌സിനിടയിലെ മത്സരം പരിമിതപ്പെടുത്തിയതായിരുന്നു കുറ്റം.

Ads by Google
Wednesday 22 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW