Friday, June 21, 2019 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.11 AM

കുരുമുളകിന്റെ അവധി വ്യാപാരം പുനരാരംഭിച്ചു

ആലുവ: ഗുണനിലവാര പരിശോധനയില്‍ വ്യക്‌തമായ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ 2014ല്‍ നിര്‍ത്തിവച്ച കുരുമുളകിന്റെ അന്തര്‍ദേശീയ അവധിവ്യാപാരം പുനരാരംഭിച്ചു. ദിവസേന 100 കോടി രൂപയുടെ വ്യാപാരവും വര്‍ഷം 10,000 ടണ്‍ വ്യാപാരവുമാണ്‌ ലക്ഷ്യമിടുന്നത്‌. കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിങ്‌ കോര്‍പ്പറേഷന്‍ ഗുണനിലവാരമുള്ള കുരുമുളകിന്റെ സംഭരണവും നിയോജന്‍ ഇന്ത്യ ലിമിറ്റഡ്‌ ഗുണനിലവാര പരിശോധനയും ഏറ്റെടുത്തതോടെയാണ്‌ അവധി വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്‌ ലിമിറ്റഡ്‌ തീരുമാനിച്ചത്‌.
കൊച്ചിയിലെ ഇന്ത്യന്‍ പെപ്പര്‍ ആന്‍ഡ്‌ സ്‌പൈസസ്‌ ട്രേഡ്‌ അസോസിയേഷന്‍ ആസ്‌ഥാനത്തു നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിങ്‌ കോര്‍പ്പറേഷന്‍ ഡയറക്‌ടര്‍ കെ.വി. പ്രദീപ്‌ കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു വ്യാപാരത്തിനുള്ള ആദ്യ ഓഫര്‍ സ്വീകരിച്ചു.

Ads by Google
Wednesday 22 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW