Tuesday, June 25, 2019 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 22 May 2019 01.08 AM

സി.സി ടി.വി ക്യാമറകളില്‍ പെയിന്റ്‌ ചെയ്‌ത് മറച്ച്‌ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം

uploads/news/2019/05/309833/c6.jpg

ചാരുംമൂട്‌(മാവേലിക്കര): എസ്‌.ബി.ഐയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. വള്ളികുന്നം കാത്തിരത്തുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ബി.ഐ ശാഖയോട്‌ ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിലാണ്‌ കവര്‍ച്ചാ ശ്രമം നടന്നത്‌. തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം. മുഖം മറച്ചാണ്‌ മോഷ്‌ടാവ്‌ എത്തിയത്‌. ബാങ്കിന്റെ സി.സി ടി.വിയില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌. എ.ടി.എമ്മിന്‌ പുറത്തും അകത്തുമുള്ള സി.സി ടി.വി ക്യാമറകളില്‍ പെയിന്റ്‌ സ്‌പ്രേ ചെയ്‌ത് മറച്ചിരുന്നു. എ.ടി.എം മെഷീന്റെ ലോക്കര്‍ ഭാഗം കുത്തിപ്പൊളിച്ചാണ്‌ പണം എടുക്കാന്‍ ശ്രമം നടത്തിയത്‌. പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ ശാഖാ മാനേജര്‍ അവധിയ്‌ക്ക് നാട്ടില്‍ പോകാന്‍ പണമെടുക്കാന്‍ പുലര്‍ച്ചെ എ.ടി.എം കൗണ്ടറിലെത്തിയപ്പോാെണ്‌ മോഷണശ്രമം നടന്നത്‌ അറിയുന്നത്‌. ആലപ്പുഴ നിന്ന്‌ വിരലടയാള വിദഗ്‌ധരെത്തി പരിശോധ നടത്തി.

Ads by Google
Wednesday 22 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW