Wednesday, June 19, 2019 Last Updated 20 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 08.45 PM

ജനം ക്രിയാത്മകമായി പ്രതികരിച്ചുവെന്ന് മോഡി; ഭരണത്തുടര്‍ച്ച ഉറപ്പിച്ച് പ്രധാനമന്ത്രിയും എന്‍.ഡി.എ ക്യാമ്പും

PM Modi , NDA

ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ എന്‍.ഡി.എ ക്യാമ്പ് ആവേശത്തില്‍. കേന്ദ്രമന്ത്രിമാരുമായും എന്‍.ഡി.എ നേതാക്കളുമായും പ്രധാനമന്ത്രി മോഡിയും ബി.ജെ.പി നേതാക്കളും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ യോഗത്തിലായിരുന്നു കൂടിക്കാഴ്ച. എന്‍.ഡി.എ തന്നെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പില്‍ ജനം ക്രിയാത്മകമായി പ്രതികരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ആരെയും പരാജയപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. തനിക്കിത് ആത്മീയ യാത്രയായിരുന്നുവെന്നും മോഡി പറഞ്ഞു. 24,25 തീയതികളില്‍ കേന്ദ്രമന്ത്രിമാര്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ഘടകകക്ഷികളുടെ മന്ത്രിമാരും യോഗത്തില്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എന്‍.ഡി.എ ക്യാമ്പ്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ തന്നെ എന്‍.ഡി.എ ആരംഭിച്ചിരിക്കുകയാണ്. എന്‍.ഡി.എ ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രതിപക്ഷത്തിന് നല്‍കാനും പ്രധാനമന്ത്രിയും ബി.ജെ.പി നേതൃത്വവും ലക്ഷ്യമിടുന്നു.

കേന്ദ്രമന്ത്രിമാരുടെ യോഗത്തിന് ശേഷം എന്‍.ഡി.എ നേതാക്കള്‍ക്കായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന അത്താഴ വിരുന്ന് അശോക ഹോട്ടലില്‍ നടക്കുകയാണ്. ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എല്‍.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW